ഗാര്‍ലന്റ് പള്ളി ദുക്‌റാന പെരുന്നാളിന് 170 വനിതാ പ്രസുദേന്തിമാര്‍

ഗാര്‍ലന്റ് പള്ളി ദുക്‌റാന പെരുന്നാളിന് 170 വനിതാ പ്രസുദേന്തിമാര്‍

ഡാളസ് : യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായ തോമാശ്ലീഹായുടെ നാമദേയത്തിലുള്ള ഗാര്‍ലന്‍ഡ് സെന്റ് തോമസ് സിറോ മലബാര്‍ ചര്‍ച്ച്, സെന്റ് തോമസിന്റെ ഓര്‍മ്മയ്ക്കായി ആഘോഷിക്കുന്ന ദുക്‌റാന തിരുനാള്‍ ജൂണ്‍ 26 മുതല്‍ ജൂലൈ 6 വരെ നടക്കുന്നതാണ്. ജൂണ്‍ 26, വൈകുന്നേരം 6:30 വികാരി ഫാ. സിബി സെബാസ്റ്റ്യന്‍ കൊടിയേറ്റും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് വിശിഷ്ടാഥിതിയായി പങ്കെടുക്കുന്നതായിരിക്കും.

ഇടവകയിലെ കുടുംബങ്ങളെ കേന്ദീകരിച്ചുള്ള നൂറ്റിയെഴുപതിലധികം വനിതാ പ്രസുദേന്തിമാര്‍ ഈ പെരുന്നാളിന്റെ ഒരു പ്രത്യേകത കൂടിയാണ്. ഇരുനൂറിലധികം മങ്കമാരണിനിരക്കുന്ന മെഗാ മാര്‍ഗ്ഗം കളിയും ഇടവാകാഗംങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും കൂടാതെ പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഗാനമേളയും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറം പകരുമെന്ന് ദേവാലയ അംഗങ്ങള്‍ പ്രതികരണം പറഞ്ഞു.

വനിതകള്‍ മാത്രം നേതൃത്വം കൊടുക്കുന്ന ഇക്കൊല്ലത്തെ തിരുനാള്‍ പൂര്‍വ്വാധികം ഭംഗിയാക്കേണ്ടത് അവരുടെ അഭിമാനപ്രശ്‌നം കൂടിയായി കാണുകയും അവരോടൊപ്പം കുബാഗംങ്ങളുടെ പിന്തുണയും ഇടവകാധികാരികളുടെ ആശീര്‍വാദങ്ങളും കൂടുമ്പോള്‍ അത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി ഇടവകയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായം രചിക്കപ്പെടുകകൂടി ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

170 women give birth at Garland Church’s Dukrana festival

വാര്‍ത്ത: അനശ്വരം മാമ്പിള്ളി

Share Email
Top