ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ കുതിരവണ്ടിയില്‍ നിന്ന് വീണ് 18 കാരന്‍ മരിച്ചു

ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ കുതിരവണ്ടിയില്‍ നിന്ന് വീണ് 18 കാരന്‍ മരിച്ചു

ന്യൂയോര്‍ക്ക്: സെന്‍ട്രല്‍ പാര്‍ക്കില്‍ കുതിരവണ്ടിയില്‍ നിന്നും വീണ് 18 കാരന്‍ മരണപ്പെട്ടു. കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു 18 കാരന്‍. റൊമാഞ്ച് മഹാജന്‍ ആണ് മരണപ്പെട്ടത്. കുതിര വണ്ടിയിലെ യാത്രക്കാരന്റെ ചിത്രം എടുക്കുന്നതിനായി ഡ്രൈവര്‍ ഇറങ്ങിയ സമയത്ത്് പരിഭ്രാന്തരായ കുതിര ഓടി. നിയന്ത്രണം വിട്ട് ഓടിക്കൊണ്ടിരുന്ന കുതിരവണ്ടി മറ്റൊരു കുതിരവണ്ടിയുടെ ചക്രത്തില്‍ ഇടിച്ച് മറിഞ്ഞു. ഗുരുതരമയി പരിക്കേറ്റ റോമാഞ്ചിനെ ന്യൂയോര്‍ക്ക്-പ്രെസ്ബിറ്റേറിയന്‍ വെയില്‍ കോര്‍നെല്‍ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.എന്നാല്‍ പിന്നീട് ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി പോലീസ് അറിയിച്ചു.

അപകടത്തില്‍പ്പെട്ട കുതിരയെ പാര്‍ക്കില്‍ കൊണ്ടുവന്നിട്ട് ആറ് ആഴ്ച മാത്രമായിരുന്നുവെന്ന് കെംപ് പറഞ്ഞു.ഡ്രൈവര്‍മാര്‍ ഫോട്ടോ എടുക്കുന്നതിനായി കുതിരവണ്ടി വിട്ടുപോകാന്‍ പാടില്ലെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നുമാണ് ഡ്രൈവേഴ്്‌സ് യൂണിയന്റെ നിലപാട്.
മഹാജന്റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയ സെന്‍ട്രല്‍ പാര്‍ക്ക് കണ്‍സര്‍വന്‍സി, പാര്‍ക്കില്‍ കുതിരവണ്ടി സര്‍വീസ് നിരോധിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു.

18-year-old dies after falling from horse-drawn carriage in New York’s Central Park

Share Email
LATEST excelnclexrn
Top