ജിന്‍സ് മാത്യു റിവര്‍സ്റ്റോണ്‍.
ഹ്യൂസ്റ്റണ്‍: മുന്‍പേ പോയവരുടെ വഴികളില്‍ സഞ്ചരിച്ച് ചമയ കലക്ക് പുതിയ മുഖവും അര്‍ത്ഥവും നല്‍കി കേരള ചലച്ചിത്ര അവാര്‍ഡുകളും ദേശീയ ചലചിത്ര അവാര്‍ഡുകളുടെയും ജേതാവുമായ ചമയ കലയുടെ രാജ കുമാരന്‍ പട്ടണം റഷീദിന് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ധമാഗ്പ കേരള ഹൗസില്‍ സ്വീകരണം നല്‍കി.

മേക്കപ്പ് എന്നത് കേവലം വെളിപ്പിക്കുകയല്ല മറിച്ച് കഥാപാത്രങ്ങളുടെ ആത്മാവിഷ്‌ക്കരത്തിന്റെ ശക്തമായ കലയാണെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.ചമയകലയുടെ ആസ്വാദനവും ആഴത്തിലുള്ള പഠനത്തിനും വേണ്ടി ഈ തലമുറക്കും ഭാവിയിലെ തലമുറക്കും വേണ്ടി ഒരു ആധാര ഗ്രന്ഥമായിട്ടാണ് ”ദി ആര്‍ട്ട് ആന്‍ഡ് സയന്‍സ് ഓഫ് മേക്കപ്പ് ആന്‍ഡ് അഡോര്‍മെന്റ് എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത് എന്ന് അദ്ദേഹം അറിയിച്ചു.

പുസ്തകത്തിന്റെ ഹൂസ്റ്റണിലെ പ്രകാശനം മോളിവുഡ് ആക്ഷന്‍ ഹീറോയും സ്റ്റാര്‍ ഓഫ് ഹൂസ്റ്റണുമായ ബാബു ആന്റണി നിര്‍വ്വഹിച്ചു.
കലാ സാംസ്‌കാരി പ്രവര്‍ത്തകര്‍ ഒത്ത് കൂടിയ സമ്മേളനത്തില്‍ മാഗ് പ്രസിഡന്റ് റോയി മാത്യു ആധൃക്ഷത വഹിച്ചു.ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി ജോസഫ്,എസ്. കെ ചെറിയാന്‍,അനില്‍ ആറന്‍മുള,ഏബ്രഹാം ഈപ്പന്‍, പൊന്നുപിള്ള,തോമസ് ചെറുകര,സിറിയക്ക് ആലഞ്ചേരി,,വിനോദ് ചെറിയാന്‍,സുബിന്‍ ബാലകൃഷ്ണന്‍,അമ്പിളി ആന്റണി,ആര്‍ദര്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

ട്രഷറര്‍ സുനില്‍ തങ്കപ്പന്‍ സ്വാഗതവും ജിന്‍സ് മാത്യു ക്യതജ്ഞതയും പറഞ്ഞു. വൈസ് പ്രസിഡന്റ് ഷിനു ഏബ്രഹാം,ജോ. സെക്രട്ടറി സന്തോഷ് ആറ്റ്പുരം,ബിജു ശിവന്‍ ,ഡെന്നീസ് മാത്യു,ആന്റണി ചെറു ,മോന്‍സി കുര്യാക്കോസ് ,അജി ഹുസൈന്‍ കോട്ടയില്‍, ജോ ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
A warm welcome to Pattanam Rasheed in Magh















