എയര്‍ ഇന്ത്യ വിമാനാപകടം നടന്നിട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടും അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല: രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ടെന്ന് സൂചന

എയര്‍ ഇന്ത്യ വിമാനാപകടം നടന്നിട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടും അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല: രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ടെന്ന് സൂചന

ന്യൂഡല്‍ഹി: 260 ലേറെ പേര്‍ മരണപ്പെട്ട അഹമ്മദാബാദിലെ വിമാനാപകടം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (അഅകആ) അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവരാന്‍ രണ്ട് മാസം കൂടി എടുത്തേക്കുമെന്നാണ് വിവരം.

അന്വേഷണം കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നു വ്യക്കമാക്കിയ സംഘം കണ്ടെത്തുന്ന എല്ലാ വിവരങ്ങളും ഒടുവില്‍ പൊതുസമൂഹത്തിന് മുന്നില്‍ ലഭ്യമാക്കുമെന്നും ഉറപ്പ് നല്‍കി.തികച്ചും സമഗ്രമായ ഒരു അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നതാണ് ഈ അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. അപകടത്തിന്റെ കണ്ടെത്തലുകളെക്കുറിച്ച് പലവിധത്തിലുള്ള ഊഹാപോഹങ്ങള്‍ പരക്കുന്നതിനിടയില്‍, അന്വേഷണ പ്രക്രിയ പൂര്‍ത്തിയായാലുടന്‍ ഇതിന്റെ എല്ലാ വശങ്ങളും വെളിപ്പെടുത്തുമെന്നു വ്യക്തമാക്കി.

ഈ അന്വേഷണവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ക്ക് യാതൊരു അടിിസ്ഥാനവുമില്ലെന്ന് പറഞ്ഞു. അന്വേഷണത്തില്‍ പ്രധാന കേന്ദ്രമായ എന്‍ജിനുകളുടെ നിര്‍മ്മാതാക്കളായ ജിഇ എയറോസ്പേസ് ഇതുവരെ യാതൊരുവിധ എതിര്‍പ്പുകളും ഉന്നയിച്ചിട്ടില്ലെന്നും ഉറവിടം കൂട്ടിച്ചേര്‍ത്തു.

അന്വേഷണം നിരീക്ഷിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍വ്യക്തമാക്കുന്നത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഈ അന്വേഷണത്തിന്റെ പുരോഗതി കൃത്യമായി വിലയിരുത്തുന്നുണ്ടെന്നാണ്. അന്വേഷണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെക്കുറിച്ചും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിവരങ്ങള്‍ കൈമാറുന്നുണ്ട്.

എന്നിരുന്നാലും, അന്വേഷണത്തില്‍ നിന്ന് പുറത്തുവരുന്ന ആഭ്യന്തര കണ്ടെത്തലുകളില്‍ നിന്നോ തന്ത്രപ്രധാനമായ വിവരങ്ങളില്‍ നിന്നോ മന്ത്രാലയം കൃത്യമായ അകലം പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്തിമ കണ്ടെത്തലുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ലഭ്യമാക്കുന്നതിന് മുന്‍പ് തന്നെ നിലവിലെ അവസ്ഥ വിവരിക്കുന്ന ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് പുറത്തുവിടുന്ന കാര്യം എഎഐബി പരിഗണിക്കുന്നതായും സൂചനകളുണ്ട്.

A year after the Air India plane crash, the final investigation report has not been released: Report expected within two months

Share Email
Top