pulimoottil

ഇറാന് തിരിച്ചടി നല്കി അമേരിക്ക:  ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം

ഇറാന് തിരിച്ചടി നല്കി അമേരിക്ക:  ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം

ടെഹ്റാൻ: അമേരിക്കയും ഇറാനും സമാധാന കരാർ ഉണ്ടാക്കി  ദിവസങ്ങൾക്കുള്ളിൽ  കരാറിനു പുല്ലുവില കല്പിച്ച് ഇരു രാജ്യങ്ങളും ഏറ്റുമുട്ടലിൽ. ഇതോടെ പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലായി. ഹോർമുസ് കടലിടുക്കിൽ കഴിഞ്ഞ ദിവസം കപ്പലിനുനേരെ  ഇറാന്‍റെ ആക്രമണമുണ്ടായിരുന്നു. ഇതിന്ന് തിരിച്ചടിയു മായി അമേരിക്ക. ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ  ആക്രമണം നടത്തി. ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയയാണ് ഇറാന്‍റെ ഡാർ കേന്ദ്രങ്ങളിലടക്കം യുഎസ് സൈന്യം രൂക്ഷ ആക്രമണം അഴിച്ച് വിട്ടത്.

ഹോർമുസ് കടലിടുക്കിൽ ഇറാന്‍റെ ആക്രമണ ത്തിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കു കയും കപ്പലിന് കേടുപാടുക ളുണ്ടാകുകയും ചെയ്തു. ഇറാൻ തൊടുത്ത  മൂന്ന് ഡ്രോണുകൾ തകർത്തെ ന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. സിങ്കപ്പൂർ പതാകയുള്ള ചരക്കുകപ്പലിനു നേരെയാണ് ഇറാന്‍റെ ഡ്രോൺ ആക്രമ ണമുണ്ടായത്.

 ഇറാൻ നൽകിയ റൂട്ടിലൂടെ അല്ലാതെ കപ്പൽ പോയാൽ ഇൻഷുറൻസോ സുരക്ഷാ ഗ്യാരണ്ടിയോ കിട്ടില്ലെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. പിന്നാലെ സുരക്ഷിത നാവിക ഇടനാഴി ഇറാൻ അടച്ചു. ഇതോടെ ഹോര്‍മുസില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

അതേസമയം ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം പാലിക്കാതെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം കപ്പലുടമയ്ക്കും കമാൻഡ ർക്കുമാണെന്നും ഇറാൻ വ്യക്തമാ ക്കി.130 കപ്പലുകളെ വരെ കടത്തിവിടാൻ കഴിയുന്ന പാത സജീവമായാൽ ഇറാന്‍റെ മേൽകൈ നഷ്ടപ്പെടുമെ ന്ന് തിരിച്ചറിഞ്ഞാണ് ഇറാൻ ഹോർമുസിൽ വീണ്ടും നിലപാട് കടുപ്പിച്ചത്.

America strikes back at Iran: US strikes drone sites

Share Email
Top