pulimoottil

കണക്റ്റികട്ട് മാസ്റ്റേഴ്‌സ് നാലാമത് 56 കാര്‍ഡ് മത്സരത്തില്‍ ബേബി കോളങ്ങായില്‍ ടീം ജേതാക്കളായി

കണക്റ്റികട്ട് മാസ്റ്റേഴ്‌സ് നാലാമത് 56 കാര്‍ഡ് മത്സരത്തില്‍ ബേബി കോളങ്ങായില്‍ ടീം ജേതാക്കളായി

ജോസ് കാടാപുറം

കണക്റ്റികട്ട് :കണക്റ്റികട്ട് മാസ്റ്റേഴ്‌സ് നാലാമത് 56 കാര്‍ഡ് മത്സരത്തില്‍ ബേബി കോളങ്ങായില്‍ ടീം ജേതാക്കളായി. 2018 ല്‍ തുടക്കം കുറിച്ച കണക്റ്റികട്ട് മാസ്റ്റേഴ്‌സ് നാഷണല്‍ ലെവല്‍ 56 കാര്‍ഡ് മത്സരം സംഘടിപ്പിക്കുന്നവരാണ് ജേതാക്കള്‍ക്കു ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നു. ഇതിനോടകം അമേരിക്കയിലെ വിവിധ സ്റ്റേറ്റില്‍ നിന്നുള്ള മികച്ച കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റായി അത് മാറി. ഈ വര്‍ഷം 19 ടീമുകള്‍ പങ്കടുത്തു. ഒന്നാം സമ്മാനം ക്യുന്‍സ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ബേബി കോളങ്ങായില്‍ ടീം ക്യാഷ് അവാര്‍ഡും ട്രോഫിയും നേടിയതായി കണക്റ്റികട്ട് മാസ്റ്റേഴ്‌സ് സംഘാടകരായ ആല്‍വിന്‍ മാത്യു, റെജി നെല്ലിക്ക ,സെന്‍ജിന്‍ അബ്രാഹം എന്നിവര്‍ അറിയിച്ചു.

ഇതിനോടകം ട്രൈസ്റ്റേറ്റില്‍ നടന്ന എല്ലാ 56 കാര്‍ഡ് മത്സരത്തിലും തുടര്‍ച്ചയായി ജേതാക്കളായ ബേബി കോളങ്ങായില്‍ ക്യാപ്ടനായിട്ടുള്ള ടീമില്‍ ബാബു മാനുങ്കല്‍, ജ്യോതിസ് കുടിലില്‍ എന്നിവര്‍ പടുത്തുയര്‍ത്തിയ വിജയ തന്ത്രങ്ങള്‍ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു ..അതീവ ശ്രദ്ധയും ,മാനസിക ഏകാഗ്രതയും ,അനിതരസാധരണമായ ഓര്മശക്തിയും ,ബുദ്ധികൂര്‍മതയും നിയന്ത്രണവും ,ആവേശവും ,ആവശ്യമായ ഗെയിമാണ് 56കാര്‍ഡ് ഗെയിം. നാട്ടില്‍ പിറവം സ്വദേശിയായ ബേബി ഇന്ത്യന്‍ നേവിയുടെ കായികതാരമായി നേട്ടങ്ങള്‍ കൊയ്ത് 1987ല്‍ അമേരിക്കയില്‍ എത്തി ന്യൂയോര്‍ക് ട്രാന്‍സിറ്റ് അതോറിറ്റിയില്‍ സൂപ്പര്‍വൈസറായി വിരമിച്ച ബേബിയോടപ്പം ബാബു മാനുങ്കല്‍ ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിട്ടയേര്‍ഡ് ജീവനക്കാരനാണ് . ജ്യോതിസ് കുടിലില്‍ ടാക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ ജീവനക്കാരനാണ് .ഈ സമ്മറില്‍ യുകെ ,ഓസ്ട്രേലിയ മലയാളീ അസോസിയഷനുകള്‍ നടത്തുന്ന 56 കാര്‍ഡ് മത്സരങളില്‍ പങ്കെടുക്കാന്‍ തയാറെടുകയാണ് ന്യൂയോര്‍ക്കിലെ ബേബി കോളങ്ങായില്‍ ടീം

Baby Colangayil team wins Connecticut Masters 4th 56 Card Tournament

Share Email
Top