ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി ആകും

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി ആകും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതി ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിന്‍ഹയെ നിയമിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് സിന്‍ഹയെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലാണ് ബിശ്വനാഥ് സിന്‍ഹയുടെ നിയമനം.

സംസ്ഥാന സര്‍വീസിലെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിന്‍ഹ. 1992 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഓഫീസറാണ്. നിലവില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരികയാണ് ബിശ്വനാഥ് സിന്‍ഹ.

ഇതിനുപുറമെ, വാട്ടര്‍ റിസോഴ്‌സസ് (ജലവിഭവം), കോസ്റ്റല്‍ ഷിപ്പിംഗ് തുടങ്ങിയ സുപ്രധാന ചുമതലകളും അദ്ദേഹം വഹിക്കുന്നുണ്ട്. ബിഹാര്‍ സ്വദേശിയാണ് ബിശ്വനാഥ് സിന്‍ഹ

Bishwanath Sinha will be the new Chief Secretary.

Share Email
LATEST excelnclexrn
More Articles
Top