ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് പുറത്തു സ്ഥാപിതമായ പ്രഥമ സീറോ മലബാര്‍ രൂപതയായ ”സീറോ മലബാര്‍ സെന്റ് തോമസ് കത്തോലിക്കാഎപ്പാര്‍ക്കിയുടെ” രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷിക്കാഗോയില്‍ നടക്കുന്ന സീറോ മലബാര്‍ കണ്‍വന്‍ഷന് ഇനി വെറും
മുപ്പത് ദിവസങ്ങള്‍ മാത്രം. ഷിക്കാഗോയിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 9, 10, 11, 12 (വ്യാഴം മുതല്‍ ഞായര്‍ വരെ) തീയതികളിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. രൂപതയുടെ പ്രഥമ മെത്രാനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഇതോടനുബന്ധിച്ച് ആഘോഷിക്കും.
കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തിനിടെ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെയും തുടര്‍ന്ന് മാര്‍ ജോയ് ആലപ്പാട്ടിന്റെയും നേതൃത്വത്തില്‍ രൂപത കൈവരിച്ച ആത്മീയവും ഭൗതികവുമായ നേട്ടങ്ങളുടെ പ്രതിഫലനമായിരിക്കും ഈ കണ്‍വന്‍ഷന്‍. ആഗോളതലത്തില്‍ സീറോ മലബാര്‍ സഭയുടെ അജപാലന ശുശ്രൂഷകള്‍ വ്യാപിപ്പിക്കുന്നതില്‍ ഷിക്കാഗോ രൂപത വഹിച്ച പങ്ക് ഏറെ ശ്രദ്ധേയ മാണ്. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബ്ലേസ് കുപിച്, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസ്, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഡോ. ജോസഫ് തടത്തില്‍, ഫാ. ജോസഫ് പുത്തന്‍പുരയില്‍, ഫാ. ടിം അനസ്റ്റോസ്, ഫാ. ജോണ്‍ കര്‍ടജേ, ഡോ. എഡ്വേഡ് , സി. ജോസ്ലിന്‍ ഇടത്തില്‍ തുടങ്ങി നിരവധി പ്രമുഖര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങള്‍ നടത്തും.
കണ്‍വന്‍ഷന്റെ സായാഹ്നങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായിവൈവിധ്യമാര്‍ന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ജൂലൈ 9-ന്നടക്കുന്ന ഉദ്ഘാടന ദിനത്തില്‍ പ്രശസ്ത ചലച്ചിത്രതാരം പത്മശ്രീ ജയറാമുംസംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും സീറോ മലബാര്‍ കലാകാരന്മാരുംചേര്‍ന്ന് അവതരിപ്പിക്കുന്ന ”താള വിസ്മയം”പ്രധാ നആകര്‍ഷണ മായിരിക്കും .കൂടാതെ വിവിധ ദിവസങ്ങളിലായി മെഗാ മാര്‍ഗംകളി, സംഗീത നിശാ,സംഘ നൃത്തങ്ങള്‍, പാരിഷ് ഫെസ്റ്റ്, കായിക വിനോദങ്ങള്‍,യുവജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ എന്നിവയും നടക്കും.ലീഡര്‍ഷിപ്പ് പരിശീലനങ്ങള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയും യുവജനങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂബിലി കമ്മിറ്റി കണ്‍വീനര്‍ ഫാ. ജോണ്‍ മേലേപ്പുറം, ചെയര്‍മാന്‍ജോസഫ് ചാമക്കാല, കണ്‍വന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഫാ. തോമസ്ക ടുകപ്പിള്ളില്‍, ചെയര്‍മാന്‍ ബിജി സി. മാണി, ജോയിന്റ് കണ്‍വീനര്‍ ഫാ. ജോയല്‍ പയസ്, യൂത്ത് കണ്‍വീനര്‍ ഫാ. മെല്‍വിന്‍ പോള്‍, സെക്രട്ടറി ബീന വള്ളിക്കളം, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂ തോമസ്, ഫസിലിറ്റി ചെയര്‍മാന്‍ ജോണി വടക്കുംചേരി, പ്രോഗ്രാം ചെയര്‍മാന്‍ ജോഷി കുഞ്ചെറിയ, മാര്‍ക്കറ്റിംഗ് ചെയര്‍മാന്‍ സജി വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ആനി മാനാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ
കമ്മിറ്റികള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.
ഫോക്കസ് ട്രാക്ക് (യൂത്ത്) ലീഡ്‌സായ മാത്യു തോമസ്, കെന്നിറ്റാ ജോസ് കുമ്പിളുവേലില്‍,ജോര്‍ജ് നെല്ലിക്കുന്നേല്‍, മെലിസ പുത്തന്‍പുര, ലിയ ജോസഫ് തുടങ്ങിയവരും വിവിധ കമ്മിറ്റികളില്‍ സജീവമാണ്. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ കണ്‍വന്‍ഷനിലും അതോടനുബന്ധിച്ചുള്ള ആത്മീയ, സാംസ്‌കാരിക,പൈതൃ ക കൂട്ടായ്മകളിലും പങ്കുചേരാന്‍ എല്ലാ വിശ്വാസികളെയും രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.
Chicago Syro-Malabar Diocese Silver Jubilee Convention: 30 days left until the curtain rises















