swayamvara
pulimoottil

എം.പി രമേഷ് എഴുതിയ കൊച്ചിന്‍ ബേക്കറി പ്രകാശനം ചെയ്തു

എം.പി രമേഷ് എഴുതിയ കൊച്ചിന്‍ ബേക്കറി പ്രകാശനം ചെയ്തു

കോഴിക്കോട് സേവ്ഗ്രീന്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിദ്ധീകരിച്ച കൊച്ചിന്‍ ബേക്കറി ചെയര്‍മാന്‍ എം.പി രമേഷ് (ഗിന്നസ് രമേഷ്) എഴുതിയ കൊച്ചിന്‍ ബേക്കറി എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് മുന്‍ എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന് നല്‍കി പ്രകാശനം ചെയ്തു.

പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ ഗോപി, കാലിക്കറ്റ് ടെക്സ്റ്റയില്‍സ് ചെയര്‍മാന്‍ പി.പി. മുകുന്ദന്‍, പ്രമുഖ വ്യവസായി ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി, സേവ്ഗ്രീന്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് പ്രസിഡന്റ് എം.പി. രജുല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കൊച്ചിന്‍ ബേക്കറി ചെയര്‍മാന്‍ എം.പി. രമേഷ് (ഗിന്നസ് രമേഷ്) എഴുതിയ കൊച്ചിന്‍ ബേക്കറി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സേവ്ഗ്രീന്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്നേഹോപഹാരം കോഴിക്കോട് റീഗള്‍ ബേക്ക്സ് ചെയര്‍മാന്‍ കെ.ആര്‍. രഞ്ജിത്ത് എം.പി രമേഷിന് കൈമാറുന്നു. മാതൃഭൂമി ഡയറക്ടറും ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം പ്രസിഡന്റുമായ പി.വി. ചന്ദ്രന്‍, പ്രമുഖ ഗായകന്‍ സുനില്‍കുമാര്‍, ബെസ്റ്റ് കോര്‍ണര്‍ ബേക്കറി ചെയര്‍മാന്‍ എം.ടി ഷൈജു തുടങ്ങിയവര്‍ സമീപം

പ്രമുഖ ചിത്രകാരന്‍ സി.കെ ഷിബുരാജ്, പതിമുഖം, തേക്കിന്‍ തളിര്, മൈലാഞ്ചി, തേയില തുടങ്ങിയ മരങ്ങളുടെ ഇലച്ചാറുകള്‍ ഉപയോഗിച്ച് പ്രകൃതി വര്‍ണ്ണങ്ങളാല്‍ ഒരുക്കിയ എം.പി രമേഷിന്റെ ചിത്രം. എം.പി രമേഷിന് കൈമാറുന്നു

സീനിയര്‍ സിറ്റിസണ്‍ ഫോറം തപങന്റ വകുപ്പിന്റെ സഹകരണത്തോടെ പുറത്തിറക്കിയ എം.പി രമേഷിന്റെ ചിത്രത്തോട് കൂടി പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പ് വേദിയില്‍ വെച്ച് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് എം.പി രമേഷിന് കൈമാറുന്നു

cochin bakery book of m.p ramesh released

Share Email
LATEST excelnclexrn
More Articles
Top