ഡാളസ്: വണക്കമാസ സമാപനവും ഗ്രോട്ടോ വെഞ്ചരിപ്പും ഡാളസ് ഇടവകയില്‍ നടത്തപ്പെട്ടു.ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ മെയ് 31 ഞായര്‍ മാതാവിന്റെ വണക്കമാസ സമാപനവും ഗ്രോട്ടോ വെഞ്ചരിപ്പും ഭക്ത്യാദരപൂര്‍വ്വം നടത്തപെട്ടു. മാതാവിന്റെ വണക്കമാസ സമാപനത്തില്‍ ഇടവകയിലെ ലീജീയന്‍ ഓഫ് മേരീ അംഗങ്ങളുടെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍ ചെയ്ത് മാതാവിന്റെ ഗ്രോട്ടോ നിര്‍മ്മിച്ച് നല്‍കി. അന്നേ ദിവസം ലീജിയന്‍ ഓഫ് മേരീ ദിനം കൂടിയായി ആഘോഷിച്ചു..
അന്നേ ദിവസം വി.കുര്‍ബാനയും മരിയന്‍ പ്രയാണവും വെഞ്ചരിപ്പും കുട്ടികളുടെ പരുപാടിയും നേര്‍ച്ചയും നടത്തപ്പെട്ടു.. ലീജിയന്‍ ഓഫ് മേരി പ്രസിഡന്റ് കുഞ്ഞുമോള്‍ പുളിമൂട്ടില്‍ നേതൃത്വത്തില്‍ ലീജിയന്‍ ഓഫ് മേരീ അംഗങ്ങള്‍ അന്നേ ദിവസ തിരുകര്‍മ്മങ്ങള്‍ ഏറെ മനോഹരമാക്കി.
Concluding the month of Vanakamasa and Grotto Visitation at Christ the King Church in Dallas















