പാര്‍ട്ടി പരിപാടിക്കിടെ അണികളെ ശാസിച്ച് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പാര്‍ട്ടി പരിപാടിക്കിടെ അണികളെ ശാസിച്ച് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബെംഗളൂരു: കര്‍ണാടക പിസിസി അധ്യക്ഷനായി ബി.കെ ഹരിപ്രസാദ് ചുമതലയേറ്റെടുക്കുന്ന ചടങ്ങില്‍ മുദ്രാവാക്യം വിളിച്ച അണികളെ ശാസിച്ച് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ‘മിണ്ടാതെ അവിടെ ഇരിക്കൂ. രാജ്യം മുഴുവന്‍ കൈയിലായതുപോലെയാണല്ലോ നിങ്ങളുടെ പെരുമാറ്റം. യൂസ്ലെസ് ഫെലോസ്’ -എന്നിങ്ങനെയായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. ഞായറാഴ്ച നടന്ന പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു സംഭവം.

ഖാര്‍ഗെ പ്രസംഗിക്കാന്‍ തുടങ്ങുന്നതിനിടെ മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനായി അണികള്‍ മുദ്രാവാക്യം വിളിച്ചപ്പോഴായിരുന്നു ഇത്തരത്തില്‍ ഖാര്‍ഗെ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി ഡികെ ശിവകുമാറും അണികളോട് അടങ്ങിയിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.

ഇത് ഒരു കോണ്‍ഗ്രസ് പാര്‍ട്ടി യോഗമാണ്. ഇത് ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടിയുള്ള യോഗമല്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ഒന്നിപ്പിക്കാനും എല്ലാവരും ഒത്തുചേര്‍ന്ന ഒരു ചടങ്ങാണിതെന്നും ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചു.

ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ ദൃശ്യങ്ങള്‍ പരിശോധിച്ച് കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സൂചന.

Congress national president Mallikarjun Kharge reprimands supporters during a party event
Share Email
Top