അനുഗ്രഹപ്രഭയില്‍ ഡാളസ് ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രിധ്യാനം

അനുഗ്രഹപ്രഭയില്‍ ഡാളസ് ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രിധ്യാനം

ഡാളസ്: ഡാളസ്സില്‍ ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായ് ജൂണ്‍ 11 മുതല്‍ 14 വരെ ക്യാമ്പ് കോമ്പസ് ധ്യാന കേന്ദ്രത്തില്‍ നടത്തപ്പെട്ട ധ്യാനം യുവജനങ്ങളില്‍ കൃപാഭിഷേകത്തിന്റെ ദിനങ്ങളാക്കി.

ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ , ബ്രദര്‍: റെജി മുട്ടം എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനം നടത്തപ്പെട്ടത്. ഹെസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ 25 വയസ്് വരെ ഉള്ള യുവജനങ്ങള്‍ ഈ ധ്യാനത്തില്‍ പങ്കെടുത്തത്. ക്‌നാനായ റീജിയണിലെ വിവിധ ഇടവകയില്‍ നിന്നും മീഷനില്‍ നിന്നും 90 യുവജനങ്ങള്‍ പങ്കെടുത്തു. ഡാളസ് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനധ്യാനത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയത്. യുവജനങ്ങള്‍ക്കായ് ആദ്യമായി നടത്തപ്പെട്ട ധ്യാനത്തിന്റെ തുടര്‍ന്നുള്ള അഭിഷേകത്തിനായി ഏവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണം എന്ന് യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ ആവശ്യപ്പെട്ടു.
ജോക്കുട്ടി മേലേടത്ത് (പി ആര്‍ ഒ )

Dallas Knanaya Region Youth Ministry Meditation in the Light of Blessing

Share Email
LATEST excelnclexrn
Top