സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ ഒരുക്കം; ജൂണ്‍ 26-ന് കൊടിയേറ്റ്

സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ ഒരുക്കം; ജൂണ്‍ 26-ന് കൊടിയേറ്റ്

സെബാസ്റ്റ്യന്‍ ആന്റണി

സോമര്‍സെറ്റ്, (ന്യൂജേഴ്സി): ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍, ഭാരതത്തിന്റെ അപ്പസ്‌തോലനുംഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

2026 ജൂണ്‍ 26 മുതല്‍ ജൂലൈ 6 വരെ നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ ആത്മീയ നവീകരണത്തിന്റെയും കുടുംബസംഗമത്തിന്റെയും വിശ്വാസ സാക്ഷ്യത്തിന്റെയും മഹത്തായ വേദിയാകും. ദേവാലയ വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശ്ശേരിയുടെ നേതൃത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ‘കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്ന് സന്തോഷിച്ചുല്ലസിക്കാം.’ (സങ്കീര്‍ത്തനം 118:24) എന്ന വചനമാണ് ഇത്തവണത്തെ തിരുനാള്‍ സന്ദേശം.

ജൂണ്‍ 26 (വെള്ളി) – കൊടിയേറ്റം & പിതാക്കന്മാരുടെ ദിനം: വൈകുന്നേരം 7:30-ന് വിശുദ്ധ കുര്‍ബാനയും നൊവേനയും (മുഖ്യകാര്‍മ്മികന്‍: റവ. ഫാ. കെവിന്‍ മുണ്ടയ്ക്കല്‍). തുടര്‍ന്ന് 8:45-ന് കൊടിയേറ്റം, ലദീഞ്ഞ്. (നേതൃത്വം: സെന്റ് തോമസ് വാര്‍ഡ്).

ജൂണ്‍ 27 (ശനി) – ഗ്രാന്റ് പേരെന്റ്‌സ് ദിനം: രാവിലെ 9:00-ന് വിശുദ്ധ കുര്‍ബാനയും നൊവേനയും (മുഖ്യകാര്‍മ്മികന്‍: റവ. ഫാ. ജോര്‍ജ് പാറയില്‍). (നേതൃത്വം: സെന്റ് അല്‍ഫോന്‍സ വാര്‍ഡ്).

ജൂണ്‍ 28 (ഞായര്‍) – കുടുംബങ്ങളുടെ ദിനം: രാവിലെ 7:30-ന് മലയാളം കുര്‍ബാന, 9:30-ന് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ദിവ്യബലി . ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ സാന്നിധ്യവും ആദരവും, റവ. ഫാ. ഫിലിപ്പ് വടക്കേക്കര, റവ. ഫാ. പോള്‍ കരയില്‍ എന്നിവര്‍ സഹകാര്‍മ്മികര്‍. ട്രസ്ടിമാര്‍ക്കും, ജൂബിലേറിയന്‍മാര്‍ക്കുള്ള അനുമോദനവും നടക്കും. (നേതൃത്വം: സെന്റ് പോള്‍ വാര്‍ഡ്).

ജൂണ്‍ 29 (തിങ്കള്‍) – ദൈവവിളി ദിനം: വൈകുന്നേരം 7:30-ന് വിശുദ്ധ കുര്‍ബാന (പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. മൈക്കല്‍ ജെയിംസ് മുഖ്യകാര്‍മ്മികനായിരിക്കും). (നേതൃത്വം: സെന്റ് മേരീസ് വാര്‍ഡ്).

ജൂണ്‍ 30 (ചൊവ്വ) – യുവജന ദിനം: വൈകുന്നേരം 7:30-ന് വിശുദ്ധ കുര്‍ബാന (പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. സാം കുട്ടപ്പശ്ശേരി മുഖ്യകാര്‍മ്മികത്വം വഹിക്കും). (നേതൃത്വം: സെന്റ് ആന്റണി വാര്‍ഡ്).

ജൂലൈ 1 (ബുധന്‍) – കുട്ടികളുടെ ദിനം: വൈകുന്നേരം 7:15-ന് കര്‍ദിനാളിന് സ്വീകരണം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നൊവേനയും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടും, റവ. ഫാ. ജോസ് കണ്ണമ്പള്ളിയും കാര്‍മ്മികരായിരിക്കും. (നേതൃത്വം: സെന്റ് ജോസഫ് വാര്‍ഡ്).

ജൂലൈ 2 (വ്യാഴം) – യങ് അടള്‍ട്‌സ് ഡേയ് : വൈകുന്നേരം 7:30-ന് വിശുദ്ധ കുര്‍ബാന (മുഖ്യകാര്‍മ്മികന്‍: വെരി റവ. ഫാ. ജോര്‍ജ് ദാനവേലില്‍). (നേതൃത്വം: സെന്റ് ജൂഡ് വാര്‍ഡ്).

ജൂലൈ 3 (വെള്ളി) – ദുഖ്റാന (രോഗശാന്തി പ്രാര്‍ത്ഥനാ ദിനം): വൈകുന്നേരം 5:30-ന് ഇംഗ്ലീഷ് കുര്‍ബാന (റവ. ഫാ. ജോസഫ് അലക്‌സ്), 7:30-ന് മലയാളം കുര്‍ബാന (ബിഷപ്പ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍, റവ. ഫാ. സിമ്മി തോമസ്). (നേതൃത്വം: സെന്റ് ജോര്‍ജ് വാര്‍ഡ്).

ജൂലൈ 4 (ശനി) – അമ്മമാരുടെ ദിനം: രാവിലെ 9:00-ന് വിശുദ്ധ കുര്‍ബാനയും നൊവേനയും (മുഖ്യകാര്‍മ്മികന്‍: റവ. ഫാ. ഷനോയ് മണ്ണത്തറ). (നേതൃത്വം: സെന്റ് തെരേസ ഓഫ് കല്‍ക്കട്ട വാര്‍ഡ്).

തിരുനാളിന്റെ പ്രധാന ദിവസമായ ജൂലൈ 5-ന് വൈകുന്നേരം 4:00 മണിക്ക് രൂപ പ്രതിഷ്ഠയും അടിമ സമര്‍പ്പണവും നടക്കും. 4:30-ന് നടക്കുന്ന തിരുനാള്‍ റാസയ്ക്കും ലദീഞ്ഞിനും ആര്‍ച്ച്ബിഷപ്പ് മാര്‍ തോമസ് തറയില്‍, റവ. ഫാ. ആന്റണി പുല്ലുകാട്ട് സേവ്യര്‍, വെരി റവ. ഫാ. ജോണികുട്ടി പുലിശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കും.

തുടര്‍ന്ന് 6:15-ന് തിരുനാള്‍ പ്രദക്ഷിണവും, 6:45-ന് 2027-ലെ പുതിയ പ്രസുദേന്തിമാരെ വാഴിക്കല്‍, 2026-ലെ ഗ്രാജുവേറ്റുമാരെ ആദരിക്കല്‍, തിരുശേഷിപ്പ് വണക്കം എന്നിവയും നടക്കും. രാത്രി 7:00 മണി മുതല്‍ തിരുനാള്‍ സ്റ്റാളുകള്‍, സംഗീതവിരുന്ന്, ശിങ്കാരി മേളം, കരിമരുന്നു പ്രയോഗം, റാഫിള്‍ ഡ്രോ തുടങ്ങിയവ ഉള്‍പ്പെടുന്ന വിശാലവും ആഘോഷ വുമായ ‘തിരുനാള്‍ യൂഫോറിയ’ ആരംഭിക്കും.

ജൂലൈ 6-ന് ഇടവകയില്‍നിന്നു മരണമടഞ്ഞ വിശ്വാസികള്‍ക്കായുള്ള സ്മരണാദിനമായി ആചരിക്കും. വൈകുന്നേരം 7:30-ന് വിശുദ്ധ കുര്‍ബാനയും ഒപ്പീസും. തുടര്‍ന്ന് 8:30-ന് കൊടിയിറക്കവും നടക്കുന്നതോടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.

ബെന്നി & ജിഷി ഏറത്ത്, ജോസ് മാത്യു & ജയ ചെന്നാട്ട്, ബ്രാന്‍ഡണ്‍, ബ്രിട്ടനി & ബ്രിയാന്ന പെരുമ്പായില്‍ , ഷിജോ & സുനില മാനച്ചേരി, റയാന്‍ ജോസഫ് എന്നിവരാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍.

ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന നൊവേനകള്‍ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ശേഷം എല്ലാ ദിവസവും നേര്‍ച്ച വിതരണം ഉണ്ടായിരിക്കുന്നതാണ്. ഭക്തിയും പ്രാര്‍ത്ഥനയും കുടുംബസൗഹൃദവും സമൂഹ ഐക്യവും നിറഞ്ഞ ഈ തിരുനാളില്‍ തിരു കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരിയും, ട്രസ്റ്റിമാരും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

സുനില്‍ ജോസ് (ട്രസ്റ്റി) 732-421-7578, ലാസര്‍ ജോയ് വെള്ളാറ (ട്രസ്റ്റി) 201-527-8081 (ട്രസ്റ്റി), ബിജു ചക്കു പുരയ്ക്കല്‍ (ട്രസ്റ്റി) 732-762-3622, സെബാസ്റ്റ്യന്‍ തൊട്ടത്തില്‍ (ട്രസ്റ്റി) 609-439-9871

തിരുനാള്‍ സംഘടകര്‍: മത്തായി ചെന്നാട്ട്, ജോബി തോമസ്, സിസി നിരപ്പേല്‍, മമത റോണി, നിക്ക് സ്റ്റീഫന്‍, സ്റ്റെഫി ഒലിക്കല്‍, ജോസഫ് മണിയന്‍ചിറ, വില്യം സ്റ്റീഫന്‍, തോമസ് ജോര്‍ജ്.

വെബ്: http://www.stthomassyronj.org

Devotional preparations for the feast of St. Thomas the Apostle at St. Thomas Forona Church in Somerset; Flag hoisting on June 26
Share Email
Top