ഷിക്കാഗോ രൂപത സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ :151 ചെണ്ടവാദ്യക്കാര്‍ അണിനിരക്കുന്ന ”താളവിസ്മയവുമായി പദ്മശ്രീ ജയറാമും സ്റ്റീഫന്‍ ദേവസിയും’

ഷിക്കാഗോ രൂപത സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ :151 ചെണ്ടവാദ്യക്കാര്‍ അണിനിരക്കുന്ന ”താളവിസ്മയവുമായി പദ്മശ്രീ ജയറാമും സ്റ്റീഫന്‍ ദേവസിയും’

ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക് : ഷിക്കാഗോ സിറോ മലബാര്‍ രൂപത വളര്‍ച്ചയുടെ പാതയില്‍ കാല്‍നൂറ്റാണ്ട് പിന്നിട്ടതിന്റെ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന, നാലു ദിവസം നീണ്ടു നില്‍ക്കുന്ന സിറോ മലബാര്‍ കണ്‍വന്‍ഷന്റെ സന്ധ്യകളെ ആസ്വാദ്യകരമാക്കാന്‍ വിവിധ കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നു! ഇതില്‍, കണ്‍വന്‍ഷന്‍ തുടങ്ങുന്ന ഒന്‍പതാം തീയതി വ്യാഴാഴ്ച രാത്രി ഒന്‍പതിന് പ്രസിദ്ധ സിനിമതാരം പദ്മശ്രീ ജയറാമും (ഗസ്റ്റ് ഓഫ് ഓണര്‍), സംഗീതജ്ഞന്‍ സ്റ്റീഫന്‍ദേവസിയും ചേര്‍ന്നൊരുക്കുന്ന താള വിസ്മയം എടുത്തു പറയേണ്ടതാണ്.

വിവിധ ഇടവകകളില്‍ നിന്നുള്ള നൂറ്റിഅമ്പത്തിയൊന്നു കലാകാരന്മാര്‍,പദ്മശ്രീ ജയറാമിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ തനത്വാദ്യോപകരണമായ ചെണ്ടയില്‍ താള വിസ്മയത്തിന്റെ പൂരം തീര്‍ക്കുമ്പോള്‍ , അനുഗ്രഹീത കലാകാരന്‍ സ്റ്റീഫന്‍ ദേവസ്സി കീത്താറില്‍
(കീബോര്‍ഡ് ആന്‍ഡ് ഗിറ്റാര്‍) സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിക്കും. കേരളീയ സംസ്‌കാരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന താളവിസ്മയത്തിന്‍ ചെണ്ടയുടെ ഇടന്തലയിലും വലന്തലയിലും ഇടംകൈയ്യും വലംകൈയ്യും തീര്‍ക്കുന്ന താളപ്പെരുക്കം കണ്ണിനും കാതിനും
ഒരുപോലെ ആസ്വാദ്യകരമായിക്കും. വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രദക്ഷിണത്തിലും സീറോ ബീറ്റ്സ്കലാകാരമ്മാര്‍ അവതരിപ്പിക്കുന്ന മെഗാചെണ്ടമേളം ഉണ്ടായിരിക്കും. ഇതിനു പ്രസ്തമായ ”കൊച്ചുവീട്ടില്‍” വാദ്യ ട്രൂപ്പിലെ ജോനാഥന്‍ തോമസ്നേതൃത്വം നല്‍കും. താള വിസ്മയം കോര്‍ഡിനേറ്റ് ചെയ്യുന്നത് അമേരിക്കന്‍ മലയാളികള്‍ക്ക്‌സുപരിചിതരായ ജോസ്മാന്‍ കരേടനും, സ്‌കറിയാകുട്ടി തോമസുമാണ്.

ഫ്‌ലോറിഡയില്‍ നിന്നുമുള്ള ജോസ്മാന്‍ കരേടന്‍, കോളേജ് പഠന കാലത്തു തുടര്‍ച്ചയായി മൂന്നു വര്‍ഷം യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍തബലയിലും ജാസ് ഡ്രംസ് വിഭാഗത്തിലും ജേതാവായിരുന്നു. അമേരിക്കയില്‍ നടന്നിട്ടുള്ള വിവിധ മെഗാ ചെണ്ട മേളങ്ങള്‍ക്കു
ജോസ്മാന്‍ മുമ്പും ചുക്കാന്‍ പിടിച്ചിട്ടുണ്ട്. മറ്റൊരു കോര്‍ഡിനേറ്ററായ സ്‌കറിയാകുട്ടി തോമസ് ഷിക്കാഗോയിലെഅറിയപ്പെടുന്ന കലാകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ്. നിരവധി കലാമേളകള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ള സ്‌കറിയാകുട്ടി കൊച്ചുവീട്ടില്‍ വാദ്യ ട്രൂപ്പിന്റെ സ്ഥാപകന്‍ കൂടിയാണ്. ഷിക്കാഗോയിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍
സെന്ററില്‍ (McCormick Place) ജൂലൈ 9,10,11,12 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് സിറോ മലബാര്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കണ്‍വന്‍ഷനിലും അതോടൊപ്പമുള്ള ആത്മീയ, സാംസ്‌കാരിക, പൈതൃക
കൂട്ടായ്മകളിലും ഭാഗഭാക്കാവാന്‍ എല്ലാ വിശ്വാസികളെയും രൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് സ്വാഗതം ചെയ്യുന്നു.കണ്‍വന്‍ഷനെ കുറിച്ചു കൂടുതല്‍ അറിയുവാന്‍ താഴെ പറയുന്ന
വെബ്സൈറ്റ് സന്ദര്‍ശിക്കുക :

www.syroconvention.org

Diocese of Chicago Silver Jubilee Convention: 151 Chenda players perform ‘Padmashri Jayaram and Stephen Devassi with rhythmic wonder’

Share Email
LATEST excelnclexrn
Top