കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി. കെ. ശിവകുമാർ, സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി. കെ. ശിവകുമാർ, സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി. കെ. ശിവകുമാർ അധികാരമേറ്റു. ബെംഗളൂരുവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ തവാർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യൻ ഭരണഘടനയുടെ ഒരു കോപ്പി കൈയ്യിൽ പിടിച്ചാണ് ഡി. കെ. ശിവകുമാർ ഇത്തവണ സത്യവാചകം ചൊല്ലിയത്. ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വരയും ചുമതലയേറ്റു. മലയാളികളായ കെ. ജെ. ജോർജ്, യു. ടി. ഖാദർ എന്നിവരടക്കം 11 മന്ത്രിമാരും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എ. ഐ. സി. സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും ചടങ്ങിനെത്തിയിരുന്നു. കേരളാ മുഖ്യമന്ത്രി വി. ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഹൈക്കമാൻഡ് ഉണ്ടാക്കിയ ആഭ്യന്തര അധികാര പങ്കാളിത്ത കരാർ പ്രകാരമാണ് ഈ മാറ്റം. കരാർ അനുസരിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ 2026 മേയ് 28-ന് സ്ഥാനം രാജിവെച്ചിരുന്നു. ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ സിദ്ധരാമയ്യ തന്നെയാണ് ഡി. കെ. ശിവകുമാറിന്റെ പേര് നിർദേശിച്ചതും അത് ഏകകണ്ഠമായി പാസാക്കിയതും.

Share Email
LATEST excelnclexrn
Top