ലക്ഷം കോടി ആസ്തി! ഇലോൺ മസ്ക് ലോകത്തെ ആദ്യ ട്രില്യണയർ

ലക്ഷം കോടി ആസ്തി! ഇലോൺ മസ്ക് ലോകത്തെ ആദ്യ ട്രില്യണയർ

ബഹിരാകാശ ഗവേഷണ രംഗത്തെ പ്രമുഖ കമ്പനിയായ സ്പേസ് എക്സിന്റെ ചരിത്രപരമായ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് പിന്നാലെ, ലോകത്തിലെ ആദ്യത്തെ ‘ട്രില്യണയർ’ (ലക്ഷം കോടി ഡോളർ ആസ്തിയുള്ള വ്യക്തി) എന്ന പദവി സ്വന്തമാക്കി ശതകോടീശ്വരൻ ഇലോൺ മസ്ക്.

അമേരിക്കൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ വിജയകരമായി പൂർത്തിയായതോടെയാണ് ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത നേട്ടം മസ്ക് പിടിച്ചടക്കിയത് . സ്പേസ് എക്സ് ഓഹരികളുടെ കുതിപ്പിലൂടെ മസ്കിന്റെ ആകെ ആസ്തി 1.1 ട്രില്യൺ ഡോളർ ഏകദേശം 91.85 ലക്ഷം കോടി ഇന്ത്യൻ രൂപ കടന്നതായി ആഗോള സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ പൊതുഓഹരി വിൽപ്പനയ്ക്കാണ് വിപണി സാക്ഷ്യം വഹിച്ചത്. ഐപിഒയിലൂടെ 75 ബില്യൺ ഡോളർ (ഏകദേശം 6.25 ലക്ഷം കോടി രൂപ) മൂല്യമുള്ള ഓഹരികളാണ് കമ്പനി വിറ്റഴിച്ചത്. ഒരു ഓഹരിക്ക് 135 ഡോളർ എന്ന നിരക്കിൽ 555.56 ദശലക്ഷം ഓഹരികൾ വിപണിയിലിറക്കിയതോടെ സ്പേസ് എക്സ് കമ്പനിയുടെ ആകെ വിപണി മൂല്യം 1.77 ട്രില്യൺ ഡോളറിലെത്തി. ഇതോടെ 2019-ൽ 29.4 ബില്യൺ ഡോളർ സമാഹരിച്ച സൗദി ആരാംകോയുടെ റെക്കോർഡാണ് സ്പേസ് എക്സ് തകർത്തത്. ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം 2 ട്രില്യൺ ഡോളറും കടന്ന് കുതിക്കുകയാണ്.

Share Email
LATEST excelnclexrn
More Articles
Top