വാഷിംഗടണ്‍’ : നാലു വര്‍ഷത്തിനുള്ളില്‍ എഐ(ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) മനുഷ്യരേക്കാള്‍ ബുദ്ധിശക്തിയുള്ളതായി മാറുമെന്നു എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്.അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഈ സാങ്കേതികവിദ്യ ലോകത്തിലെ എല്ലാ മനുഷ്യരുടെയും മൊത്തം ബുദ്ധിശക്തിയെ മറികടക്കാനുള്ള പാതയിലാണെന്നാണ് മസ്‌കിന്റെ പ്രതികരണം,
പ്രമുഖ സംരംഭകനായ പീറ്റര്‍ എച്ച്. ഡയമണ്ടിസ് എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് മറുപടിയായാണ് മസ്‌ക് ഈ വാക്കുള്‍. . മനുഷ്യരാശിയുടെ ഭാവിയിലെ സമൃദ്ധി എന്നത് കേവലം കമ്പ്യൂട്ടിംഗ് ശേഷിയും ഊര്‍ജ്ജവും വര്‍ദ്ധിക്കുന്നത് കൊണ്ട് മാത്രമല്ല, മറിച്ച് പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആവശ്യമായ ഉപകരണങ്ങളും വിഭവങ്ങളും കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിലൂടെയുമാണ് ഉണ്ടാകുന്നത് എന്നാണ് ഡയമണ്ടിസ് തന്റെ പോസ്റ്റില്‍ സൂചിപ്പിച്ചത്.
‘സമൃദ്ധി എന്നത് കൂടുതല്‍ കമ്പ്യൂട്ടിംഗ് ശേഷിയും കൂടുതല്‍ ഊര്‍ജ്ജവും മാത്രമല്ല. അത് കൂടുതല്‍ ചിന്താശേഷിയുള്ള മനസ്സുകളാണ്. പുതിയ കാര്യങ്ങള്‍ കണ്ടെത്താനും സൃഷ്ടിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സ്വാതന്ത്ര്യമുള്ള കൂടുതല്‍ ആളുകളാണ്. മനുഷ്യന്റെ പ്രതിഭയുടെ പരിധി എപ്പോഴും മനുഷ്യജനസംഖ്യയുടെ വലിപ്പവും അവര്‍ക്ക് ഉപകരണങ്ങളിലേക്കും വിഭവങ്ങളിലേക്കുമുള്ള ലഭ്യതയുമായിരുന്നു. മനുഷ്യരാശി ബഹിരാകാശത്തേക്ക് ചുവടുവെക്കുന്നതോടെ നമ്മള്‍ എല്ലാ പരിമിതികളെയും തകര്‍ത്തെറിയും,’ ഡയമണ്ടിസ് എക്സില്‍ കുറിച്ചു.
ഈ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് മസ്‌കിന്റെ വാക്കുകള്‍ ഇങ്ങനെ മിക്കവാറും നാലോ അഞ്ചോ വര്‍ഷത്തിനുളളില്‍ എഐ മനുഷ്യരുടെയും മൊത്തം ബുദ്ധിശക്തിയെ മറികടക്കും.’ മനുഷ്യന്റെ പുരോഗതി എന്നത് കൂടുതല്‍ മനസ്സുകളും മികച്ച ഉപകരണങ്ങളും വിഭവങ്ങളിലേക്കുള്ള വലിയ ലഭ്യതയും ഉള്ളതുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന ഡയമണ്ടിസിന്റെ വാദത്തെ പിന്തുണയ്ക്കുന്നതാണ് മസ്‌കിന്റെ ഈ കമന്റ്.
മനുഷ്യന്റെ കഴിവുകള്‍ വികസിപ്പിക്കുന്നതിന്റെ ശക്തിയെക്കുറിച്ച് ഡയമണ്ടിസ് എടുത്തുപറഞ്ഞപ്പോള്‍, എഐ അടുത്ത വലിയ കുതിച്ചുചാട്ടമാണെന്നാണ് മസ്‌ക് ചൂണ്ടിക്കാണിച്ചത്. അതായത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഉടന്‍ തന്നെ മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ബൗദ്ധിക ശേഷിയെ മറികടക്കാന്‍ കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കൂടുതല്‍ ബുദ്ധിയുള്ള എഐയുടെ വരവിനായി മസ്‌ക് ഇത്രയും കുറഞ്ഞ സമയപരിധി നല്‍കുന്നത് ഇതാദ്യമായല്ല. ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (AGI) 2026ഓടെ തന്നെ യാഥാര്‍ത്ഥ്യമായേക്കാമെന്നും ഈ ദശകത്തിന്റെ അവസാനത്തോടെ ഡിജിറ്റല്‍ ഇന്റലിജന്‍സ് എല്ലാ മനുഷ്യരുടെയും സംയുക്ത ബുദ്ധിശക്തിയെ മറികടക്കുമെന്നും മസ്‌ക് പലപ്പോഴും വാദിച്ചിട്ടുണ്ട്.
Elon Musk says AI will surpass humans in intelligence within four years















