ഡാളസില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ നേതൃത്വത്തില്‍ ഫാദേര്‍സ് ഡേ സെലിബ്രേഷന്‍ സംഘടിപ്പിക്കുന്നു

ഡാളസില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ നേതൃത്വത്തില്‍ ഫാദേര്‍സ് ഡേ സെലിബ്രേഷന്‍ സംഘടിപ്പിക്കുന്നു

ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാദേര്‍സ് ഡേ സെലിബ്രേഷന്‍ അതിവിപുലവും അത്യാകര്‍ഷവുമായി രീതിയില്‍ ജൂണ്‍ 14, ഞായറാഴ്ച ഉച്ച തിരിഞ്ഞ്

3:30 ന് അസോസിയേഷന്‍ ഹാളില്‍ വെച്ചു (3821 Broadway Blvd, Garland, TX 75043) സംഘടിപ്പിക്കുന്നു. ലോക പ്രശസ്ത ക്യാന്‍സര്‍ വിദഗ്ദ്ധനായ ഡോക്ടറും മികച്ച പ്രഭാഷകനുമായ ഡോ : എം. വി പിള്ള മുഖ്യ പ്രഭാഷണം നടത്തും. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് പത്രപ്രവര്‍ത്തകനായ രമേശ് ബാബു രചിച്ച ‘ഡോ. എം. വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരന്‍’ എന്ന പുസ്തകം അസോസിയേഷന്‍ ലൈബ്രറിക്ക് സമ്മാനിക്കും. ഈ പരിപാടിയില്‍ സംരംഭകനും കമ്മ്യൂണിറ്റി പ്രവര്‍ത്തകനുമായ സി. സി. തിയോഫിന്‍ ചാമക്കാല പ്രഭാഷണം നടത്തും. കൂടാതെ

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും, സിനിമ പ്രവര്‍ത്തകനുമായ പട്ടോണം മുഹമ്മദ് ഹുസൈന്‍ റഷീദ്, സൈനികനും നടനും നിര്‍മ്മാതാവുമായ സിറിയക് ആലഞ്ചേരി എന്നിവരും ഫാദേഴ്സ് ഡേ ആഘോഷത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് കേരള അസോസിയേഷന്‍ പ്രസിഡന്റ് ഷിജു എബ്രഹാം അറിയിച്ചു. പ്രസ്തുത പരിപാടിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടോണം റഷീദ് രചിച്ച ‘ദി ആര്‍ട്ട് & സയന്‍സ് ഓഫ് മേക്കപ്പ് അഡോണ്‍മെന്റ് ‘ എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശന കര്‍മ്മം നടത്തുന്നതുമായിരിക്കും.

പിതാക്കന്മാരെ ആദരിക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Father's Day celebration organized in Dallas under the leadership of Kerala Association of Dallas
Share Email
Top