ഗോഹട്ടി: ആസമിലെ ജോര്‍ഹട്ട് വ്യോമസേനാ താവളത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. റണ്‍വേയില്‍ ലാന്‍ഡിംഗ് നടത്തിയതിന് തൊട്ടുപിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
എയര്‍ബേസിനുള്ളിലെ സാങ്കേതിക മേഖലയിലാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തെക്കുറിച്ച് വിവരമറിഞ്ഞയുടന്‍ തന്നെ വ്യോമസേനയുടെ അഗ്‌നിശമന വിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിലവില്‍ വ്യോമസേന മുന്‍ഗണന നല്‍കുന്നതെന്നു അധികൃതര്‍ വ്യക്തമാക്കി
Fighter jet crashes at air force base in Assam















