pulimoottil

ഡല്‍ഹിയില്‍ തീപിടുത്തം: മൂന്നു മരിച്ചു

ഡല്‍ഹിയില്‍ തീപിടുത്തം: മൂന്നു മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തുഗ്ലക്കാബാദ് മേഖലയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചു. രണപ്പെട്ടവരില്‍ ഒരു പുരുഷനും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. കെട്ടിടത്തില്‍ നിന്ന് രക്ഷപെടുത്തിയ അഞ്ച് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇവര്‍ നിലവില്‍ ചികിത്സയിലാണ്.

വീടിന്റെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായതെന്നും അവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് തീ അതിവേഗം പടരുകയുമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് തീ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കും ഒന്നാമത്തെയും രണ്ടാമത്തെയും നിലകളിലേക്കും ആളിപ്പടരുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഡല്‍ഹി ഫയര്‍ സര്‍വീസിന് ഈ സംഭവത്തെക്കുറിച്ചുള്ള ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഉടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഏകദേശം 3:30 ഓടെയാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.

Fire in Delhi: Three dead
Share Email
LATEST excelnclexrn
More Articles
Top