ഫൊക്കാന ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ 2026-ല്‍ ‘മിസ്റ്റര്‍ ഫൊക്കാന’ മത്സരം; യുവതലമുറയ്ക്ക് വ്യക്തിത്വവും നേതൃത്വവും തെളിയിക്കാനുള്ള വേദി

ഫൊക്കാന ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ 2026-ല്‍ ‘മിസ്റ്റര്‍ ഫൊക്കാന’ മത്സരം; യുവതലമുറയ്ക്ക് വ്യക്തിത്വവും നേതൃത്വവും തെളിയിക്കാനുള്ള വേദി

ശ്രീകുമാര്‍ ഉണ്ണിത്താന്‍

പെന്‍സില്‍വാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ (FOKANA) 2026-ലെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ‘മിസ്റ്റര്‍ ഫൊക്കാന’ (Mr. FOKANA) മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫൊക്കാന മെന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരം ഓഗസ്റ്റ് 6, 7, 8, 9 തീയതികളില്‍ പെന്‍സില്‍വാനിയയിലെ കല്‍ഹാരി റിസോര്‍ട്‌സില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഭാഗമായാണ് അരങ്ങേറുന്നത്. 15 മുതല്‍ 27 വയസ് വരെയുള്ള യുവാക്കള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.

”Young Men. Big Stage. Endless Possibilities’ എന്ന ആശയവുമായി സംഘടിപ്പിക്കുന്ന പരിപാടി യുവാക്കളുടെ വ്യക്തിത്വം, കഴിവ്, സംസ്‌കാരബോധം, നേതൃത്വപാടവം എന്നിവ ലോകമലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ്. മത്സര വിജയിക്ക് ‘മിസ്റ്റര്‍ ഫൊക്കാന 2026’ പട്ടം ലഭിക്കും. കൂടാതെ ഒന്നാം റണ്ണറപ്പ്, രണ്ടാം റണ്ണറപ്പ്, ബെസ്റ്റ് ടാലന്റ്, ബെസ്റ്റ് പേഴ്‌സണാലിറ്റി, ബെസ്റ്റ് ട്രഡിഷണല്‍ അറ്റയര്‍, ഓഡിയന്‍സ് ഫേവറിറ്റ് തുടങ്ങിയ പ്രത്യേക പുരസ്‌കാരങ്ങളും സമ്മാനിക്കും.

മത്സരം മൂന്ന് ഘട്ടങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം റൗണ്ടില്‍ മത്സരാര്‍ത്ഥികള്‍ സ്വയം പരിചയപ്പെടുത്തുകയും രണ്ടാം റൗണ്ടില്‍ ടാലന്റ് ആന്‍ഡ് കള്‍ച്ചറല്‍ വോക്ക് അവതരിപ്പിക്കുകയും വേണം. മൂന്നാം റൗണ്ടില്‍ ചോദ്യോത്തരവേളയിലൂടെ ആശയവിനിമയശേഷി, ആത്മവിശ്വാസം, നേതൃത്വഗുണങ്ങള്‍ എന്നിവ വിലയിരുത്തും. കേരളത്തിന്റെ പാരമ്പര്യ വസ്ത്രധാരണം, ഇന്ത്യന്‍ എത്‌നിക് വെയര്‍, ഫോര്‍മല്‍ സ്യൂട്ട്, ഫ്യൂഷന്‍ സ്‌റ്റൈല്‍ എന്നീ വേഷവിധാനങ്ങളിലായിരിക്കും മത്സരാര്‍ത്ഥികള്‍ വേദിയിലെത്തുക എന്ന് മെന്‍സ് ഫോറം ചെയര്‍ ലിജോ ജോണ്‍, കമ്മിറ്റി മെമ്പേഴ്സ് ആയ കൃഷ്ണരാജ് മോഹന്‍ , സുബിന്‍ മാത്യു , സാജ് കവിന്‍െരികത്ത്, ജിന്‍സ് മാത്യു , ഫോബി പോള്‍ എന്നിവര്‍ അറിയിയിച്ചു.

താഴെകാണുന്ന ലിങ്കില്‍ കൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

https://forms.gle/u8ECB2GxyQ2e7yAV8

മലയാളി യുവതലമുറയുടെ പ്രതിഭകള്‍ക്കും വ്യക്തിത്വവികസനത്തിനും ആഗോളതലത്തില്‍ ശ്രദ്ധ നേടാനുള്ള അപൂര്‍വ അവസരമായാണ് സംഘാടകര്‍ ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്. ”കാണൂ,സ്വയം വിശ്വസിക്കൂ,വിജയം നേടൂ … Be Mr. FOKANA’ എന്ന സന്ദേശത്തോടെയാണ് ഫൊക്കാന മെന്‍സ് ഫോറം യുവാക്കളെ മത്സരത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത് എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു .

Fokana’ competition at Fokana International Convention 2026; A platform for the younger generation to prove their personality and leadership

Share Email
LATEST excelnclexrn
More Articles
Top