റിയോ ഡി ജനീറോയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം: ആറു പേര്‍ മരിച്ചു

റിയോ ഡി ജനീറോയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം: ആറു പേര്‍ മരിച്ചു

റിയോ ഡി ജനീറോ (ബ്രസീല്‍) :ബ്രസീലിലെ റിയോ ഡി ജനിറോയില്‍ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു തകര്‍ന്നു. അപകടത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു.

റിയോ ഡി ജനീറോ നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയ്ക്ക് മുകളില്‍ ഞായറാഴ്ച രാവിലെയാണ് രണ്ട ഹെലികോപ്റ്ററുകള്‍ ആകാശത്ത് കൂട്ടിയിടിച്ച് തകര്‍ന്നുവീണത്. വിമാനങ്ങളിലുണ്ടായിരുന്ന ആറു പേരും മരിച്ചതായി അഗ്‌നിശമന സേന അറിയിച്ചു.

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളില്‍ ഒന്ന് ഒരു കാര്‍ ഡീലര്‍ഷിപ്പിന്റെ പാര്‍ക്കിങ് സ്ഥലത്തേക്ക് പതിക്കുകയും അവിടെ പാര്‍ക്ക് ചെയ്തിരുന്ന നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുകയും ചെയ്തു. പിന്നീട് അഗ്‌നിശമന സേന തീ നിയന്ത്രണവിധേയമാക്കി.

അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ബ്രസീലിയന്‍ എയര്‍ഫോഴ്‌സ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മരിച്ചവരില്‍ അമേരിക്കന്‍ ഗായകനും ഹാസ്യനടനുമായ ഒലിവര്‍ ട്രീ ഉള്‍പ്പെട്ടതായി പോലീസ് അറിയിച്ചു. എന്നാല്‍ മൃതദേഹങ്ങള്‍ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല.

അര്‍ജന്റീനയിലെ പ്രശസ്ത യൂട്യൂബറായ ഗാസ്പി അപകടത്തില്‍ മരിച്ചതായി അദ്ദേഹവുമായി ബന്ധപ്പെട്ട മാധ്യമസ്ഥാപനം സ്ഥിരീകരിച്ചു.

Helicopters collide in Rio de Janeiro, six dead

Share Email
LATEST excelnclexrn
Top