pulimoottil

ഫിലാഡല്‍ഫിയയില്‍ ഹൈസ്‌കൂള്‍, കോളജ് ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

ഫിലാഡല്‍ഫിയയില്‍ ഹൈസ്‌കൂള്‍, കോളജ് ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാഫൊറോനാ ദേവാലയത്തില്‍ നടന്ന ലളിതമായ ഗ്രാജുവേഷന്‍ ചടങ്ങില്‍ ഈ വര്‍ഷം സണ്ടേസ്‌കൂള്‍ പന്ത്രണ്ടാം ക്ലാസില്‍നിന്നും ഗ്രാജുവേറ്റുചെയ്ത് ഡിപ്ലോമ നേടിയ യുവതീയുവാക്കളെയും, കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കിയ യുവതിയുവാക്കളെയും ആദരിച്ചു. ചിക്കാഗൊ സീറോമലബാര്‍ രൂപതാബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായി. സി.സി.ഡി ക്ലാസ് ഓഫ് 2026 ഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചു അനുഗ്രഹപ്രഭാഷണം നടത്തി. മെയ് 31 ഞായറാഴ്ച്ച ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്നാണു പന്ത്രണ്ടാം ക്ലാസ് ഗ്രാജുവേഷന്‍ ചടങ്ങ് നടന്നത്. മതബോധനസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, പന്ത്രണ്ടാംക്ലാസ് അധ്യാപിക ഡോ. ബിന്ദു മെതിക്കളം എന്നിവര്‍ 12 വര്‍ഷങ്ങളിലെ ചിട്ടയായ വിശ്വാസപരിശീലനത്തിനുശേഷം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അടുത്ത ലക്ഷ്യത്തിലേക്കു കുതിക്കാന്‍ വെമ്പിനില്‍ക്കുന്ന ഹൈസ്‌കൂള്‍ ബിരുദധാരികളെ ആദരിച്ചു.

ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കൊച്ചുമകന്‍ ഡോ. ജോസിന്‍ ജയിംസ് ഏര്‍പ്പെടുത്തിയിരിക്കുന്ന 1000 ഡോളര്‍ കാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും പന്ത്രണ്ടാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്റ്‌റ് ആയ ജയ്ക്ക് ബെന്നിക്കു മാര്‍ ജോയ് ആലപ്പാട്ടും, റവ. ഡോ. ജോര്‍ജ് ദാനവേലിലും, ഡോ. ജോസിനും കുടുംബവും സംയുക്തമായി നല്‍കി ആദരിച്ചു.

മതബോധനസ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥികളായ ഡോ. ജേക്കബ് സെബാസ്റ്റ്യന്‍, ജോസഫ് സെബാസ്റ്റ്യന്‍, ജയിംസ് മാത്യു, സിറില്‍ ജോണ്‍, ജെറിന്‍ ജോണ്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫാമിലി ഫ്രണ്ട്‌സ് സ്‌കോളര്‍ഷിപ് 1000 ഡോളര്‍ കാഷ് അവാര്‍ഡ് ഏറ്റവും നല്ല ലേഖനം എഴുതിനല്‍കിയ ഗ്ലോറിയാ സന്തോഷിനു ലഭിച്ചു.

2025-2026 ലെ എസ്. എ. റ്റി പരീക്ഷയില്‍ സി. സി. ഡി. പന്ത്രണ്ടാം ക്ലാസില്‍നിന്നും ഉന്നതവിജയം നേടിയ ജാക്വലിന്‍ ജോസഫ്, ജസീക്കാ ജസ്റ്റീന്‍, ജെന്നാ നിഖില്‍ എന്നിവര്‍ക്ക് എസ്. എം. സി. സി. ഫിലാഡല്‍ഫിയ ചാപ്റ്റര്‍ നല്‍കുന്ന കാഷ് അവാര്‍ഡുകള്‍ എസ്. എം. സി. സി. ചാപ്റ്റര്‍ പ്രസിഡന്റ് സജി സെബാസ്റ്റ്യനും, ഭാരവാഹികളും ചേര്‍ന്ന് നല്‍കി ആദരിച്ചു.

ഈ വര്‍ഷം പ്രസിദ്ധീകരിക്കുന്ന സി. സി. ഡി. ഈയര്‍ബുക്കിന്റെ പ്രകാശനം ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു.

ജൂണ്‍ ഏഴിനു നടന്ന ലളിതമായ ചടങ്ങില്‍ കോളജ്, യൂണിവേഴ്സിറ്റി തലത്തില്‍ ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കിയവരെ പാരിതോഷികങ്ങള്‍ നല്‍കി ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ആദരിച്ചു. കൈക്കാരന്മാരായ ജോബി കൊച്ചുമുട്ടം, സിബിച്ചന്‍ ചെമ്പ്‌ളായില്‍, റോഷിന്‍ പ്ലാമൂട്ടില്‍, കുരുവിള ജയിംസ്, ജിതിന്‍ കരുമത്തി എന്നിവര്‍ ചടങ്ങുകള്‍ക്കു നേത്യത്വം നല്‍കി.

ഫോട്ടോ: എബിന്‍ സെബാസ്റ്റ്യന്‍

High school and college graduates honored in Philadelphia

Share Email
LATEST excelnclexrn
More Articles
Top