swayamvara
pulimoottil

സൈന്യത്തിനായി വന്‍ തോതില്‍ ഡ്രോണുകള്‍ വാങ്ങുന്നു: ആഭ്യന്തര വിപണിയില്‍ നിന്നും ഇന്ത്യ 20,000 കോടിയുടെ ഡ്രോണുകള്‍ വാങ്ങും

സൈന്യത്തിനായി വന്‍ തോതില്‍ ഡ്രോണുകള്‍ വാങ്ങുന്നു: ആഭ്യന്തര വിപണിയില്‍ നിന്നും ഇന്ത്യ 20,000 കോടിയുടെ ഡ്രോണുകള്‍ വാങ്ങും

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാകുന്ന പശ്ചാത്തലത്തിലും  ഇന്ത്യയുടെ  അതിര്‍ത്തികളിലെ സ്ഥിതിഗതികള്‍ ദിവസം തോറും വര്‍ധിച്ചുവരുന്നതുമായ പശ്ചാത്തലത്തില്‍ ഇന്ത്യ ആഭ്യന്തര വിപണിയില്‍ നിന്നും വന്‍തോതില്‍ സൈനിക ഡ്രോണുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നു.ഈ വര്‍ഷം ആഭ്യന്തര കമ്പനികളില്‍ നിന്ന് 20,000 കോടി വിലവരുന്ന ഡ്രോണുകള്‍ വാങ്ങാനാണ് നീക്കം

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡ്രോണ്‍ ഇടപാടാണിത്. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യവസായ കൂട്ടായ്മയായ ഡ്രോണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  കരാര്‍ ഉറപ്പാക്കി യാല്‍ 18 മുതല്‍ 24 മാസത്തിനുള്ളില്‍ ഡ്രോണുകള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

Share Email
LATEST excelnclexrn
More Articles
Top