ന്യൂഡല്‍ഹി: ഇന്ത്യ വിസാ ചട്ടങ്ങളില്‍ കര്‍ശനമായ ഭേദഗതിയുമായിവരുത്തുന്നു. ആറുമാസക്കാലയളവിലെ വീസയുമായി രാജ്യം സന്ദര്‍ശിക്കാനെത്തുന്നവര്‍ വീസാ കാലാവധിയെക്കാള്‍ കൂടുതല്‍ കാലം ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കാലാവധി തീരുന്നതിനു മുമ്പേ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയാണ് നടപ്പാക്കുന്നത്.
മുമ്പ് ഇത് ഇന്ത്യയിലെത്തി 180 ദിവസം കഴിഞ്ഞ് 14 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മതിയെന്ന വ്യവസ്ഥയായിരുന്നു. ഇതിനു പകരമാണ് 180 ദിവസത്തെ കാലാവധി തീരുന്നതിന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യണം എന്ന പുതിയ നിര്‍ദ്ദേശം ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്കും ഇവിടെയുള്ള പ്രവാസി കുടുംബങ്ങള്‍ക്കും സുപ്രധാന നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇനി മുതല്‍ അനുവദനീയമായ വിസ കാലാവധിയേക്കാള്‍ കൂടുതല്‍ കാലം ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഷ്‌കരിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് റൂള്‍സ്, 2025 പ്രകാരം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. 180 ദിവസമോ അതില്‍ കുറവോ കാലാവധിയുള്ള വിസകളില്‍ എത്തുന്ന സന്ദര്‍ശകര്‍, ഈ 180 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് പുതിയ നിയമം നിര്‍ദ്ദേശിക്കുന്നത്.
India tightens visa rules















