അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യന്‍ ഓഹരിയില്‍ കുതിപ്പ്

അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യന്‍ ഓഹരിയില്‍ കുതിപ്പ്

ന്യൂഡല്‍ഹി: മാസങ്ങളായി തുടരുന്ന അമേരിക്ക- ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നത് സംബന്ധിച്ച് സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയിലും കുതിപ്പ്.രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ് അനുഭവപ്പെട്ടതിനു പിന്നാലെ ഇന്ന് വലിയ നേട്ടത്തോടെയാണ് ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 1,097.05 പോയിന്റ ഉയര്‍ന്ന് 76,625 വരെയെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 333.90 പോയിന്റ് വര്‍ധിച്ച് 23,955.95 ലുമെത്തി.


സെന്‍സെക്സില്‍ എറ്റേണല്‍ (3.88%), ഇന്‍ഡിഗോ (3.79%), ബജാജ് ഫിനാന്‍സ് (3.52%), അള്‍ട്രാടെക് സിമന്റ് (3.31%), ബജാജ് ഫിന്‍സെര്‍വ് (3.03%), ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (2.86%) എന്നീ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഭാരതി എയര്‍ടെല്‍ (0.31%), സണ്‍ ഫാര്‍മ (0.12%) എന്നീ ചുരുക്കം ചില ഓഹരികള്‍ക്ക് മാത്രമാണ് നേരിയ ഇടിവുണ്ടായത്. ഇതിന് പുറമെ, നിഫ്റ്റി മിഡ്ക്യാപ് 100, സ്മോള്‍ക്യാപ് 100 സൂചികകളും യഥാക്രമം 1.35%, 1.36% വീതം നേട്ടമുണ്ടാക്കി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനും തമ്മില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക കരാറിലെത്തിയെന്ന വാര്‍ത്തയാണ് വിപണിയെ സ്വാധീനിച്ചത്. സമാധാന കരാറിലൂടെ ഹോാര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുഗതാഗതം പുനഃസ്ഥാപിക്കുമെന്നും, ആഗോള എണ്ണ വിതരണത്തിലുണ്ടായേക്കാവുന്ന തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ അകന്നുവെന്നും ആണ് വിപണിവിലയിരുത്തല്‍.

Indian stocks surge after US-Iran peace deal announced

Share Email
LATEST excelnclexrn
Top