കെന്നഡി സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ നിന്നും ട്രംപിന്റെ പേര് നീക്കണമെന്ന ഉത്തരവിനെതിരെ നീതിന്യായ വകുപ്പ് അപ്പീല്‍ നല്‍കി

കെന്നഡി സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ നിന്നും ട്രംപിന്റെ പേര് നീക്കണമെന്ന ഉത്തരവിനെതിരെ നീതിന്യായ വകുപ്പ് അപ്പീല്‍ നല്‍കി

വാഷിംഗ്ടണ്‍:ജോണ്‍ എഫ്. കെന്നഡി സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ നിന്നും പ്രസിഡന്റ് ട്രംപിന്റെ പേര് നീക്കണമെന്ന കോടതി ഉത്തരവിനെതിരെ നീതിന്യായ വകുപ്പ് അപ്പീല്‍ നല്‍കി. ട്രംപിന്റെ പേര് കേന്ദ്രത്തിന് നല്‍കാനും ദീര്‍ഘകാല നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അത് അടച്ചു പൂട്ടാനുമുള്ള ശ്രമം നിയമവിരുദ്ധമാണെന്ന കോടതി വിധിയെ ചോദ്യം ചെയ്താണ് ഈ അപ്പീല്‍.

ട്രംപ് കെന്നഡി സെന്റര്‍, ഡൊണാള്‍ഡ് ജെ ട്രംപ് ആന്‍ഡ് ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ സെന്റര്‍ ഫോര്‍ ദി പെര്‍ഫോമിംഗ്് ആര്‍ട്‌സ് എന്നിവ നീക്കം ചെയ്യണമെന്നു നിര്‍ദേശിച്ചിരുന്നു. കോടതി നിശ്്ചയിച്ചിരുന്ന സമയപരിധി അവസാനിക്കാന്‍ ഒരുദിവസം ബാക്കി നില്‌ക്കെയാണ് നീതിന്യായ വകുപ്പ് അപ്പീല്‍ സമര്‍പ്പിച്ചത്.

നിലവിലെ കോടതി ഉത്തരവ് താത്കാലികമായി തടയാനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നത്.

Justice Department appeals order to remove Trump's name from Kennedy Center for the Performing Arts
Share Email
Top