ഡാളസ്: ക്‌നാനായ യൂത്ത് മിനിസ്ട്രി യുവജനധ്യാനം ജൂണ്‍ 11 മുതല്‍ 14 വരെ ഡാളസ്സില്‍ നടക്കും. ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായ് അവധിക്കാല ധ്യാനം ജൂണ്‍ 11 മുതല്‍ 14 വരെ ഡാളസില്‍ ഉള്ള ക്യാമ്പ് കോമ്പസ് ധ്യാന കേന്ദ്രത്തില്‍ നടത്തപ്പെടുന്നു. ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ , ബ്രദര്‍: റെജി മുട്ടം എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനം നടത്തപ്പെടുന്നത്. ഇതിനോടകം രജിട്രേഷന്‍ ആരംഭിച്ചു.
ഹെസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ 25 വയസ്സ് വരെ ഉള്ള ക്‌നാനായ റീജിയന്റെ വിവിധ ഇടവകയില്‍ നിന്നും മിഷനില്‍ നിന്നുമുളള യുവജനങ്ങള്‍ ഇതില്‍ പങ്കെടുക്കുന്നത്. ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ന്റെയും ഡാളസ് ഇടവക യൂത്ത് മിനിസ്ട്രി എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ജൂണ്‍ 11 വ്യാഴം വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 14 ഞായര്‍ ഉച്ചയ്ക്ക് ധ്യാനം സമാപിക്കും.
വാര്‍ത്ത: ജോക്കുട്ടി മേലേടത്ത്
Knanaya Youth Ministry Youth Meditation Session in Dallas from June 11th to 14th















