കുവൈറ്റ്: കുവൈറ്റിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ്.ഇന്നലെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ ഡ്രോണ്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ കുവൈറ്റ് പുറത്തുവിട്ടത്. ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
ഡ്രാണുകള്‍ ഉപയോഗിച്ച് ഇറാന്‍ നടത്തിയ ഈ ശക്തമായ ആക്രമണത്തിനു തൊട്ടുപിന്നാലെയുള്ള ദൃശ്യങ്ങളാണ് കുവൈറ്റ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്.
ആക്രമണത്തില്‍ വിമാനത്താവളത്തിലെ വിവിധ സുരക്ഷാ സജ്ജീകരണങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ആ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ചില നയതന്ത്ര കാര്യാലയങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ 63 ആളുകളില്‍ വിമാനത്താവള ജീവനക്കാരും സാധാരണ യാത്രക്കാരും ഉള്‍പ്പെടുന്നുണ്ടെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Kuwait releases footage of Iran’s drone attack on airport














