മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും വിജ്ഞാനപ്രദമായും ആഘോഷ പൂർവ്വവുമായും കൊണ്ടാടി

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും വിജ്ഞാനപ്രദമായും ആഘോഷ പൂർവ്വവുമായും കൊണ്ടാടി

ജിൻസ് മാത്യു,റിവർസ്റ്റോൺ.


ഹ്യൂസ്റ്റൺ: കേരള സംസ്‌ഥാന തലത്തിലുള്ള സ്‌കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ പുതുമയുള്ള അനുഭവം പകർന്ന് കൊണ്ട് മലയാളം ക്ലാസ് പ്രവേശനോൽസവം ആഘോഷ പൂർവ്വമായി നടത്തപ്പെട്ടു.
കേരള സർക്കാറിൻ്റെ മലയാളം മിഷ്യൻ്റെ പദ്ധതിയുമായി രജിസ്ട്രർ ചെയ്ത് കൊണ്ട് ഹൂസ്റ്റണിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ [മാഗ്] ൻ്റെ ആഭിമുഖ്യത്തിലാണ് എല്ലാ ആഴ്ച്ചയിലും രണ്ട് ദിവസം വീതം മലയാളം പഠിതാക്കൾക്കായി സൗജന്യമായി ക്ലാസുകൾ നടത്തുന്നത്.


പ്രവാസി മലയാളികൾക്ക് പ്രത്യേകിച്ച് പാശ്ച്ചാത്യ രാജ്യങ്ങളിൽ കുടിയേറിയിരിക്കുന്ന മലയാളി സമൂഹത്തിന് കേരള മിഷൻ്റെ മലയാളം പാഠ്യപദ്ധതി ഏറെ ഉപകരിക്കുമെന്നും വിശിഷ്യാ മാഗിന് നോർത്ത് അമേരിക്കയിലും മെക്‌സിക്കൊയിലും മലയാളം ക്ലാസുകൾ ഊർജ്വസലമാക്കുവാൻ കഴിയുമെന്നും മലയാളം മിഷ്യൻ കേന്ദ്ര ഡയറക്ടർ മുരുകൻ കാട്ടാക്കട പ്രവേശനോൽസവം ഉദ്ഘാടനം ചെയ്ത് കൊണ്ട് ആശംസിച്ചു.

മാഗ് പ്രസിഡൻ്റ് റോയി മാത്യു അധ്യക്ഷത വഹിച്ചു.
സ്റ്റാഫോർഡ് സിറ്റിമേയർ കെൻ മാത്യു,ജഡ്ജ് സുരേന്ദ്രൻ കെ.പട്ടേൽ,ട്രസ്റ്റി ബോർഡ് മെമ്പറുമാരായ ക്ലാരമ്മ മാത്യു,എസ്.കെ ചെറിയാൻ ,ജോസ് കെ ജോൺ,മാഗ് മുൻ പ്രസിഡൻ്റുമാരും ഭാരവാഹികളുമായ തോമസ് ചെറുകര, പൊന്നു പിള്ള,ജയിംസ് ജോസഫ്,തോമസ് ഒലിയംകുന്നിൽ ,മാത്യു മത്തായിഎന്നിവരും മലയാളം മിഷ്യൻ ഹൂസ്റ്റൺ കോ ഓർഡിനേറ്റർ അജി ഹുസ്സൈൻ കോട്ടയിൽ,ചെയർമാൻ ഏബ്രഹാം ഈപ്പൻ,പ്രധാന അധ്യാപിക ഷീബാ റോയി എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി വിനോദ് ചെറിയാൻ സ്വാഗതവും ബോർഡ് മെമ്പർ ജിൻസ് മാത്യു കൃതജ്ഞതയും പറഞ്ഞു.
മാഗ് ഭാരവാഹികളായ സുബിൻ ബാലകൃഷ്ണനും അമ്പിളി ആൻ്റണിയും അവതാരകരായി പ്രവേശനോൽസവത്തിന് ഉൽസാഹം പകർന്നു.

പ്രവേശനോൽസവം വർണ്ണ പകിട്ടാക്കി കൊണ്ട് കുട്ടികളുടെയും മുതിർന്നവരുടെയും സംഗീത,നൃത്ത,മാജിക്ക് ,ബാൻഡ് അരങ്ങേറ്റം എന്നീ പരിപാടികൾ കാണികളിൽ വിസ്മയാനുഭൂതി സൃഷ്ടിച്ചു.റിവർ സ്റ്റോൺ ,എച്ച്.ആർ.എടീമിൻ്റെ ഡ്രം മേളം,സലിം അറക്കലിൻ്റെ മാജിക്ക് ഷോ എന്നിവ ഏവരെയും ആകർഷിച്ചു.

ചിത്ര രചനാ മൽസരത്തിൽ ഗ്രൂപ്പ് എ മൽസരത്തിൽ ജിയാനാ സുബിൻ,എൽസാ തോമസ്,അലൈനാ ജോസ് എന്നിവർ വിജയികളായി.
ഗ്രുപ്പ് ബി മൽസരത്തിൽ അലൈസാ ജോസ്,റിയാൻ സുബിൻ,ജയിഡ ജോസഫ് എന്നിവരും ഗ്രൂപ്പ് സി യിൽ സാരംഗ് ഷിജു,ക്രിസ് തച്ചേട്ട്,ലിസ്ബെത്ത് അലക്സ് എന്നിവരും വിജയികളായി.

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിന് അവബോധം നൽകുന്നതിന് ചിത്ര രചനാ, പെയിൻ്റിങ്ങ് മൽസരങ്ങൾ നടത്തി.
വൃക്ഷങ്ങൾ നട്ട് വളർത്തി പ്രകൃതിയെ മനോഹരമാക്കുവാനും സംരക്ഷിക്കുവാനും കഴിക്കുമെന്നുള്ള ആശയങ്ങൾ ഉൾക്കൊണ്ട് കൊണ്ട് മാഗിൻ്റെ പ്രവേശന കവാടത്തിന് സമീപമായി ഫല വൃക്ഷങ്ങൾ നട്ട് പരിസ്ഥിതിദിനം ആചരിച്ചു.
മാഗ് പ്രസിഡൻ്റ് റോയി മാത്യുവും ബോർഡ് ഭാരവാഹികളും,ഒപ്പം സമ്മേളനത്തിൽ എത്തിയ സീനിയർ അംഗം കെ.കെ ഹുസൈൻ കോട്ടയിൽ ജൂണിയർ അംഗം അലൈനാ ജോസ് എന്നിവരും ചേർന്ന് വൃക്ഷ തൈകൾ നട്ടു.
മാഗ് ഭാരവാഹികളായ സുനിൽ തങ്കപ്പൻ,ഷിനു ഏബ്രഹാം,സന്തോഷ് ആറ്റ്പുരം,ജീവൻ സൈമൺ,ബനിജാ ചെറു,സാജൻ ജോൺ,ഡെന്നീസ് മാത്യു,കേരളാ ഹൗസ് ഫെസിലിറ്റി മാനേജർ മോൻസി കുര്യാക്കോസ്,മെർലിൻ സാജൻ,ജോ ജോൺസൺ,അക്കു കോശി എന്നിവർ നേതൃത്വം നൽകി.

Share Email
LATEST excelnclexrn
More Articles
Top