ജിന്‍സ് മാത്യു റിവര്‍സ്റ്റോണ്‍

ഹൂസ്റ്റണ്‍: മലയാളക്കരയില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കുടിയേറിയ തലമുറയുടെ ഇളം തലമുറയെ മാതൃഭാഷയില്‍ അവബോധം നല്‍കുന്നതിനായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റ്ര്‍ ഹ്യൂസ്റ്റണ്‍ (മാഗ് )സൗജന്യമായുള്ള മലയാളം ക്ലാസ് .കേരള സര്‍ക്കാറിന്റെ മലയാളം മിഷന്‍ പദ്ധതിയുമായി അഫിലെറ്റ് ചെയ്ത് കൊണ്ട് ഹൂസ്റ്റണില്‍ പ്രതിവാരം രണ്ട് ദിനം വീതം ഉള്ള വര്‍ഷം നീണ്ട് നില്‍ക്കുന്ന ക്ലാസ്‌കൂള്‍ മെയ് മാസം മുതല്‍ ആരംഭിച്ചിരിക്കുന്നു.
നൂറിനോടടുത്ത് വിദ്യാര്‍ത്ഥികളും ടെക്‌നിക്കല്‍ സപ്പോര്‍ട്ടേഴ്‌സ്,രക്ഷകര്‍ത്താ പ്രതിനിധി എന്നിവരടങ്ങുന്ന പത്തോളം അധ്യാപക സംഘം സൗജന്യമായി ഇതിനായി തയ്യാറായി കഴിഞ്ഞിരിക്കുന്നു.
മലയാളം പഠന വിദ്യാര്‍ത്ഥികളുടെ പ്രവേശനോല്‍സവം ഈ ശനിയാഴിച്ച രാവിലെ പത്ത് മണി മുതല്‍ രണ്ട് മണി വരെ മാഗിന്റെ ആസ്ഥാനമായ കേരള ഹൗസില്‍ നടക്കും.ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷതൈകള്‍ നട്ടും പ്രകൃതിയെ സംരക്ഷിക്കുവാനുള്ള അവബോധ ക്ലാസ് നടത്തിയും ചിത്രരചനാ മല്‍സരത്തില്‍ കുട്ടികളിലും മുതിര്‍ന്നവരിലും പ്രകൃതി സംരക്ഷണ സന്ദേശം നല്‍കും.
മാഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ അധ്യക്ഷതയില്‍ചേരുന്ന സമ്മേളനത്തില്‍ കേരളാ മലയാളം മിഷ്യന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട മുഖ്യ സന്ദേശം നല്‍കും.പ്രൊഫ ഡോ.ഡോണാള്‍ഡ് ഡേവിസ്,ഡോ.ദര്‍ശനാ മാനായത്ത് ശശി എന്നിവര്‍ ആശംസകള്‍ നേരും .
ഹൂസ്റ്റണിലെ ജന പ്രതിനിധികള്‍ ഭാഷാ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍,മാഗ് നിലവിലുള്ളതും മുന്‍കാല ഭാരവാഹികളും യോഗത്തില്‍ സംബന്ധിക്കുന്നതാണ്.
മലയാളത്തെയും മാഗിനെയും സ്‌നേഹിക്കുന്ന ഏവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ ഉണ്ടാണെമെന്ന് മാഗ് ഭാരവാഹികള്‍,മലയാളം മിഷന്‍ ഹൂസ്റ്റണ്‍ കോ ഓര്‍ഡിനേറ്റേഴ്സ് അജി കോട്ടയില്‍ ,ഏബ്രഹാം ഈപ്പന്‍,അധാപക പ്രതിനിധി ഷീബാ റോയി എന്നിവര്‍ അറിയിച്ചു.
MAG Malayalam class entrance ceremony and World Environment Day celebration on Saturday, June 6th at Kerala House















