pulimoottil

പുളിക്കപ്പറമ്പിൽ ഏലിയാമ്മ ജോർജിന്റെ നിര്യാണത്തിൽ ആദരാഞ്ജലികളുമായി മാഗ്, സംസ്കാരം ജൂൺ 30ന് ഹ്യൂസ്റ്റണിൽ

പുളിക്കപ്പറമ്പിൽ  ഏലിയാമ്മ ജോർജിന്റെ  നിര്യാണത്തിൽ ആദരാഞ്ജലികളുമായി മാഗ്, സംസ്കാരം ജൂൺ 30ന് ഹ്യൂസ്റ്റണിൽ

ഹ്യൂസ്റ്റൺ: ജൂൺ 23 ന്ഹ്യൂസ്റ്റണിൽ അന്തരിച്ച തൃശ്ശൂർ പുളിക്കപ്പറമ്പിൽ ഹൗസിൽ ഏലിയാമ്മ ജോർജിന്റെ (87) നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (MAGH) അനുശോചനം രേഖപ്പെടുത്തി.

മാഗ് അംഗമായ ബിനോയ് ജോർജിന്റെ അമ്മയും മുൻ മാഗ് പ്രസിഡന്റ് ജോസഫ് ജെയിംസിന്റെ മൂത്ത സഹോദരിയുമാണ് പരേത.

ഡയറക്ടർ ബോർഡിന്റെയും മുഴുവൻ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണിന്റെയും (മാഗ്) പേരിൽ, കുടുംബത്തിന് ഞങ്ങളുടെ ഹൃദയംഗമവും ആത്മാർത്ഥവുമായ അനുശോചനം അറിയിക്കുന്നതായി സെക്രട്ടറി വിനോദ് ചെറിയാൻ അറിയിച്ചു.

വേക്ക് ആൻഡ് ഫ്യൂണറൽ സർവീസ്

ജൂൺ 30 രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12:00 വരെ. ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച്
12803 ഷുഗർ റിഡ്ജ് ബൊളിവാർഡ്, സ്റ്റാഫോർഡ്, TX 77477

സംസ്കാരം- ജൂൺ 30ന് ഉച്ചക്ക് ഒരുമണിക്ക് ഹ്യൂസ്റ്റണിലെ ഫോറസ്റ്റ് പാർക് വെസ്റ്റ് തെയ്മർ സിമിത്തേരിയിൽ

ലൈവ് സ്ട്രീമിംഗ് ലിങ്ക്

Magh pays tribute to Pulikaparambil Eliyamma George on her demise

Share Email
LATEST excelnclexrn
More Articles
Top