മലയാളി മോഡലിംഗ് യുവതി 11.82 കോടിയുടെ മയക്കുമരുന്നുമായി മുംബൈയില്‍ പിടിയില്‍

മലയാളി മോഡലിംഗ് യുവതി 11.82 കോടിയുടെ മയക്കുമരുന്നുമായി മുംബൈയില്‍ പിടിയില്‍

മുംബൈ: മലയാളി മോഡലിംഗ് യുവതിയും മുന്‍ മിസ് കേരളാ മത്സരാര്‍ഥിയുമായ യുവതിയെ 11 കോടിയിലധികം രൂപ വിലവരുന്ന ഹൈബ്രീഡ് കഞ്ചാവുമായി മുംബൈ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവ ളത്തില്‍ നിന്നാണ് കഞ്ചാവുമായി 28 കാരിയായ മോഡലും മുന്‍ മിസിസ് കേരള മത്സരാര്‍ത്ഥിയുമായ ഹര്‍ഷാ സണ്ണിയെ പിടികൂടിയത്.

ഇവരുടെ ലഗേജില്‍ നിന്ന് 11.82 കോടി രൂപ വിലമതിക്കുന്ന 11 കിലോയിലധികം ഹൈഡ്രോപോ ണിക് മരിജുവാന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ബാങ്കോക്കില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ടിജി-351 വിമാനത്തിലാണ് പ്രതിയായ ഹര്‍ഷ സണ്ണി മുംബൈയില്‍ എത്തിയത്. പതിവ് നിരീക്ഷ ണത്തിനിടെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെയും (എഐയു) കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനാല്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു.

ഹര്‍ഷയുടെ ട്രോളി ബാഗില്‍ നടത്തിയ പരിശോധനയില്‍ പച്ച നിറത്തിലുള്ള സാധനം ഉള്‍പ്പെടുന്ന 12 പായ്ക്കറ്റുകള്‍ കണ്ടെടുത്ത.നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹൈഡ്രോപോണിക കഞ്ചാവാണ് ഇതെന്നു വ്യക്ത മായി.തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു. 12 പായ്ക്കറ്റുകളിലായി 11 കിലോയോളം കഞ്ചാവാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 11.82 കോടി രൂപ വിലമതിക്കുമെന്ന് കണക്കാക്കപ്പെടുന്നു.പിടിയിലായ ഹര്‍ഷയെ മുംബൈ ഫോര്‍ട്ട് ഏരിയയിലെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Malayali modeling girl arrested in Mumbai with drugs worth Rs 11.82 crore

Share Email
LATEST excelnclexrn
Top