swayamvara
pulimoottil

കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി; പെൺസുഹൃത്തിന് കുത്തേറ്റു

കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി; പെൺസുഹൃത്തിന് കുത്തേറ്റു

കർണാടകയിലെ തുംകൂരുവിൽ ബെംഗളൂരു-അങ്കോള പാതയിൽ കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി. അങ്കോള ഹെബ്ബുൾ സ്വദേശിയായ നാഗേന്ദ്രയാണ് മരിച്ചത്. സംഭവത്തിന് തൊട്ടുമുമ്പ് ഇയാൾ കാറിനുള്ളിൽ വെച്ച് തന്റെ പെൺസുഹൃത്തായ രമ്യയെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. എന്നാൽ രമ്യയും ടാക്സി ഡ്രൈവറും സമയത്തിന് കാറിൽ നിന്ന് പുറത്തേക്ക് ചാടിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

കഴിഞ്ഞ ആറ് വർഷമായി അടുപ്പത്തിലായിരുന്ന നാഗേന്ദ്രയും രമ്യയും കുറച്ചുകാലമായി കടുത്ത വഴക്കിലായിരുന്നു. ശനിയാഴ്ച രാവിലെ കാബ് വിളിച്ചെത്തിയ നാഗേന്ദ്ര രമ്യയെ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. യാത്രയ്ക്കിടയിലും തർക്കം തുടരുകയും നാഗേന്ദ്ര കൈവശം കരുതിയിരുന്ന കത്തിയെടുത്ത് രമ്യയുടെ നെറ്റിയിലും കയ്യിലും കുത്തുകയും ചെയ്തു. ഭയന്നുപോയ രമ്യ ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടിയതോടെ ഡ്രൈവർ വാഹനം നിർത്തുകയും പുറത്തിറങ്ങുകയും ചെയ്തു. തൊട്ടുപിന്നാലെ നാഗേന്ദ്ര കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിക്കുകയായിരുന്നു.

ബെംഗളൂരു സഞ്ജയ് ഗാന്ധി ആശുപത്രിയിലെ ജീവനക്കാരിയായ രമ്യ, തൊഴിൽരഹിതനായ നാഗേന്ദ്രയുടെ അനാവശ്യ നിയന്ത്രണങ്ങളെ തുടർന്ന് അടുത്തിടെ ഇയാളുമായി അകൽച്ച പാലിച്ചിരുന്നു. രമ്യ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിലുള്ള കടുത്ത പ്രകോപനമാണ് യുവാവിനെ ഈ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയെങ്കിലും നാഗേന്ദ്ര സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. സ്ഫോടനത്തിൽ കാർ പൂർണ്ണമായും കത്തിയമർന്നു. പരിക്കേറ്റ രമ്യ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Share Email
LATEST excelnclexrn
More Articles
Top