വാഷിംഗ്ടണ്‍: ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്ിലെ റിസോര്‍ട്ടില്‍ വന്‍ തീപിടുത്തമുണ്ടായി. വെള്ളിയാഴ്ച്ച ഉണ്ടായ തീപിടുത്തത്തില്‍ ഒരു ഇറ്റാലിയന്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ടു. ലാ അള്‍ട്ടാഗ്രേസിയ പ്രൊവിന്‌സിലെ വിവാ ഡൊമിനികസ് ബീച്ച് റിസോര്‍ട്ടിലാണഅ തീപിടുത്തമുണ്ടായത്.
അപകടത്തില്‍ 46 വയസ്സുള്ള ഒരു ഇറ്റാലിയന്‍ വനിതാ വിനോദസഞ്ചാരി മരണപ്പെട്ടു. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം ഇതുവരെ വ്യക്തമല്ല.ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ വിവരമനുസരിച്ച്:15 അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി.തീ നിയന്ത്രണവിധേയമാക്കാന്‍ മണിക്കൂറുകളോളം ശ്രമം തുടരേണ്ടിവന്നു.
കനത്ത പുകയും ആശങ്കയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളിലും വീഡിയോകളിലും റിസോര്‍ട്ടിന് മുകളിലേക്ക് കട്ടിയുള്ള കറുത്ത പുക ഉയരുന്നത് കാണാം. നൂറുകണക്കിനു മുറികളുള്ള വലിയ റിസോര്‍ട്ടാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പു്ന്റകാനയ്ക്കും സാന്റോ ഡൊമിന്‍ഗോയ്ക്കും ഇടയിലാണ് ഊ വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
Massive fire breaks out at Dominican Republic resort; Italian tourist dies















