ഡല്‍ഹിയിലെ മാളവ്യ നഗറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; 10 പേര്‍ മരിച്ചു

ഡല്‍ഹിയിലെ മാളവ്യ നഗറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; 10 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാളവ്യ നഗറിലെ ഹോട്ടലില്‍ ഇന്ന് രാവിലെ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ കുറഞ്ഞത് 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.രാവിലെ ഏകദേശം 8.50 ഓടെ ഹോട്ടലിന്റെ ബേസ്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ലെമണ്‍ ഗ്രീന്‍ റെസ്‌റ്റോറന്റിലാണ തീപിടിത്തമുണ്ടായത്. വിവരം ലഭിച്ച ഉടന്‍ നിരവധി അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിച്ചു. നിരവധി അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.

അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ ഏകദേശം 40 പേര്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്. ഹോട്ടല്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് എത്താന്‍ ഇടുങ്ങിയ വഴികാളാണുള്ളത്. ഏകദേശം 25 മുറികളുള്ള ഈ ഹോട്ടലില്‍ 40 ഓളം അതിഥികള്‍ താമസിച്ചുവരികയായിരുന്നു. ഇവരില്‍ ഭൂരിഭാഗവും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരാണെന്ന് റിപ്പോര്‍ട്ടുണ്ട്.

തീപിടിത്തമുണ്ടായ സമയത്ത് മിക്ക അതിഥികളും ഉറക്കത്തിലായിരുന്നുവെന്നും അതിനാല്‍ പലര്‍ക്കും രക്ഷപെടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും രക്ഷാപ്രവര്‍ത്തനവും അന്വേഷണവും തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.


Massive fire breaks out in hotel in Delhi’s Malviya Nagar; 10 dead

Share Email
Top