സ്‌പെയിനില്‍ മാര്‍പാപ്പയുടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് 10 ലക്ഷത്തിലധികം വിശ്വാസികള്‍: ചരിത്രമായി പ്രദക്ഷിണം

സ്‌പെയിനില്‍ മാര്‍പാപ്പയുടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് 10 ലക്ഷത്തിലധികം വിശ്വാസികള്‍: ചരിത്രമായി പ്രദക്ഷിണം

മാഡ്രിഡ്: പത്തു ലക്ഷം വിശ്വാസികളെ സാക്ഷി നിര്‍ത്തി സ്‌പെയിനില്‍ ആഗോള കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ വിശുദ്ധ കുര്‍ബാന. യൂറോപ്പിന്റെ സാംസ്‌കാരിക സ്വത്വത്തില്‍ ക്രിസ്തുമതത്തിന്റെ സംഭാവനകള്‍ അംഗീകരിക്കണമെന്ന് ആഹ്വാനം ചെയ്താണ് ഞായറാഴ്ച സ്‌പെയിനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്.

സ്‌പെയിനിന്റെ ക്രൈസ്തവ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഉയര്‍ത്തിക്കാട്ടിയ മാര്‍പാപ്പ, യൂറോപ്പിന്റെ ചരിത്രത്തിലും വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും ക്രിസ്തീയ സഭ നല്കിയപങ്ക് പ്രത്യേകം ചൂണ്ടിക്കാട്ടി.. പൊതുസമൂഹത്തില്‍ മതവിശ്വാസങ്ങള്‍ക്ക് സ്ഥാനം നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശനിയാഴ്ച ആരംഭിച്ച സ്‌പെയിന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി, യുവതലമുറയെ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാര്‍പാപ്പ രാജ്യത്തെ ക്രൈസ്തവ പാരമ്പര്യത്തെ മുന്‍നിരയില്‍ അവതരിപ്പിക്കുന്നത്. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം,അലങ്കരിച്ച പ്രദക്ഷിണ പാതയിലൂടെ നടന്നു. കുട്ടികള്‍ അദ്ദേഹത്തിന് മുന്നില്‍ പുഷ്പദളങ്ങള്‍ വിതറുകയും ജനങ്ങള്‍ വഴിയോരങ്ങളില്‍ നിന്ന് പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തു.

സംഘാടകരുടെ കണക്കുപ്രകാരം, മാഡ്രിഡിലെ പ്ലാസ് ഡി സിബിലീസ് പരിസരത്ത് നടന്ന കുര്‍ബാനയില്‍ ഏകദേശം 12 ലക്ഷം വിശ്വാസികള്‍ പങ്കെടുത്തു. അതിന് മുന്‍ദിവസം നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ആറുലക്ഷത്തോളം യുവാക്കള്‍ പങ്കെടുത്തിരുന്നു.

More than 1 million faithful attended the Pope’s Holy Mass in Spain: A historic procession

Share Email
LATEST excelnclexrn
More Articles
Top