ഇന്ത്യന്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന പ്രസ്താവന നടത്തി നേപ്പാള്‍ പ്രധാനമന്ത്രി

ഇന്ത്യന്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന പ്രസ്താവന നടത്തി നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: ഇന്ത്യയുടെ ഭൂമി കൈയേറി യിട്ടുണ്ടെ.ന്ന പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി.അധികാരമേറ്റ ശേഷം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ബലേന്‍ ഷാ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.ഇരു രാജ്യങ്ങളും പരസ്പരം ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞത്. നേപ്പാൾ പ്രധാനമന്ത്രിയുടെ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാക്കും.

ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവ ഉള്‍പ്പെടുന്ന അതിര്‍ത്തി തര്‍ക്കം ഉഭയകക്ഷി ബന്ധത്തില്‍ ഇപ്പോഴും ഒരു വലിയ  വിഷയമാണെന്ന് ബലേന്‍ ഷാ സമ്മതിച്ചു.

ഇന്ത്യ നേപ്പാള്‍ പ്രദേശം മാത്രമല്ല, നേപ്പാള്‍ പലയിടത്തും ഇന്ത്യന്‍ പ്രദേശവും കൈയടക്കി യിട്ടുണ്ട്.പ്രധാനമന്ത്രിയായതിനുശേഷം മാത്രമാണ് താന്‍ ഇക്കാര്യം മനസ്സിലാക്കിയത്. ഇരു രാജ്യങ്ങളും വസ്തുതകള്‍ പഠിക്കുകയും സുഹൃത്തുക്കളായി ഒരുമിച്ച് ഇരുന്ന് പ്രശ്നം പരിഹരിക്കുകയും വേണം. ബലേന്‍ ഷാ അഭിപ്രായപ്പെട്ടു.


ഈ വിഷയത്തില്‍ പ്രശ്നപരിഹാരത്തിനായി, ഇരു രാജ്യങ്ങളും ചരിത്രകാരന്മാരുടെയും സര്‍വേയര്‍മാരുടെയും വിദഗ്ധരുടെയും സഹായം തേടണമെന്ന് ബലേന്‍ ഷാ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി നേപ്പാള്‍ വിദേശകാര്യമ ന്ത്രാലയവും രംഗത്തെത്തി.

Nepal PM claims Indian land has been encroached upon

Share Email
Top