മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ; കേരളത്തിനെതിരേ നീക്കം ശക്തമാക്കി തമിഴ്നാട്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ; കേരളത്തിനെതിരേ നീക്കം ശക്തമാക്കി തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍.ഗവര്‍ണ്ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് വിജയ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. തമിഴ്നാടിന്റെ അനുമതിയില്ലാതെ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാന്‍ കേരള സര്‍ക്കാര്‍ അണിയറയില്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും തമിഴ്നാടിന്റെ താല്പര്യങ്ങളും കര്‍ഷകരുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ ഇത്തരം നീക്കങ്ങളെ തടയുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ പറഞ്ഞു.

കാവേരിക്ക് കുറുകെ മേക്കേദാടുവില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം തമിഴ്നാട്ടിലെ അതിര്‍ത്തി കര്‍ഷകരെ വലിയ തോതില്‍ ബാധിക്കുന്നതിനാല്‍ ഡാം നിര്‍മ്മാണത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് നിലപാട്.

New dam in Mullaperiyar; Will strongly oppose Kerala government’s moves: Tamil Nadu government

Share Email
Top