വിര്‍ജീനിയയില്‍ ആരാധനയ്ക്കിടെ പള്ളിക്കു പുറത്തുള്ള ടെന്റ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു, 22 പേര്‍ക്ക് പരിക്ക്

വിര്‍ജീനിയയില്‍ ആരാധനയ്ക്കിടെ പള്ളിക്കു പുറത്തുള്ള ടെന്റ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു, 22 പേര്‍ക്ക് പരിക്ക്

വിര്‍ജീനിയ: വിര്‍ജീനിയയില്‍ കനത്തമഴയലും കാറ്റിലും ടെന്റ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. വിര്‍ജീനിയയില്‍ ഒരു പള്ളിയുടെ പുറത്തായി താത്കാലികമായി ആരാധന നടത്താനായി തയാറാക്കിയ ടെന്റാണ് അതിശക്തമായ കാറ്റിലും മഴയിലും തകര്‍ന്നുവീണത്.
മൊണ്ടേനയിലെ ഈസ്റ്റ് ലേക്ക് കമ്മ്യൂണിറ്റി ചര്‍ച്ചിനുസമീപത്ത് വെള്ളയാഴ്ച്ച വൈകുന്നേരം ഏഴോടെയാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റ 22 പേരില്‍ 11 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും കനത്ത കാറ്റും ഉള്‍പ്പെട്ട കൊടുങ്കാറ്റ് വീശിയതിനെ തുടര്‍ന്നാണ് ടെന്റ് തകര്‍ന്നുവീണതെന്നാണ് അധികൃതരുടെ വിശദീകരണം. പളളിയുടെ 20-ാം വാര്‍ഷിക ആഘോഷത്തിനിടെയായിരുന്നു അപകടം.

ആഘോഷങ്ങള്‍ പൂര്‍ത്തിയായ ശേഷം ജനങ്ങള്‍ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. , ചൊവ്വാഴ്ച തന്നെ ടെന്റിന് കൗണ്ടി അധികൃതര്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഗവര്‍ണര്‍ അഭിഗയില്‍ സ്പാന്‍ബര്‍ഗര്‍ അനുശോചനം രേഖപ്പെടുത്തി

One dead, 22 injured after tent collapses outside church during worship in Virginia

Share Email
LATEST excelnclexrn
Top