വിര്‍ജീനിയയില്‍ ഷെറിഫ് ഡപ്യൂട്ടിമാര്‍ക്ക് നേരെ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു: പ്രതി പിടിയില്‍

വിര്‍ജീനിയയില്‍ ഷെറിഫ് ഡപ്യൂട്ടിമാര്‍ക്ക് നേരെ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു: പ്രതി പിടിയില്‍

വിര്‍ജീനിയ: വിര്‍ജീനിയയില്‍ ഷെറിഫ് ഡപ്യൂട്ടിമാര്‍ക്ക് നേരെ നടത്തിയ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടിയതായി കരോള്‍ കൗണ്ടി ഷെരീഫ്‌സ് ഓഫീസ് അറിയിച്ചു മൈക്കിള്‍ പുക്കെറ്റ്(55) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സറി കൗണ്ടിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. നേരത്തെ പ്രതിയെക്കുറിച്ച് വിവരം നലക്ുന്നവര്‍ക്ക് 60,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9:26-ഓടെ ഒരു വീട്ടില്‍ വെല്‍ഫെയര്‍ ചെക്ക് നടത്താനായി രണ്ട് ഡെപ്യൂട്ടിമാര്‍ പോയിരുന്നു. അവിടെവെച്ചാണ് അവരെ മൈക്കല്‍ പക്കറ്റ് വെടിവെച്ചത്. തുടര്‍ന്ന് ഡെപ്യൂട്ടിമാരും തിരിച്ചുവെടിവെച്ചെങ്കിലും പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ലോഗാന്‍ യുത്ത് എന്ന ഡപ്യൂട്ടിയാണ കൊല്ലപ്പെട്ടത്. 2023 മുതല്‍ ഇദ്ദേഹം ഷെരീഫ് ഓഫീസില്‍ സേവനം ചെയ്തു വരികയായിരുന്നു. വെടിവയ്പിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലവും പ്രേരണയും സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.ശനിയാഴ്ച രാവിലെ സറി കൗണ്ടിയിലെ വന്യജീവി നിരീക്ഷണ ക്യാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കിയത്.

One dead in shooting of sheriff’s deputies in Virginia: Suspect in custody

Share Email
LATEST excelnclexrn
Top