pulimoottil

ഇന്ത്യ വെള്ളം തന്നില്ലെങ്കില്‍ കൈവെട്ടുമെന്ന ഭീഷണിയുമായി പാക്കിസ്ഥാന്‍

ഇന്ത്യ വെള്ളം തന്നില്ലെങ്കില്‍ കൈവെട്ടുമെന്ന ഭീഷണിയുമായി പാക്കിസ്ഥാന്‍

ഇസ്ലാമബാദ്: സിന്ധു നദീജല കരാറിന്റെ ഭാഗമായി ഇന്ത്യ വെള്ളം തന്നില്ലെങ്കില്‍ കൈ വെട്ടുമെന്ന ഭീഷമിയുമായി പാക്കിസ്ഥാന്‍. കരാര്‍ പ്രകാരം പാകിസ്ഥാന് അര്‍ഹതപ്പെട്ട ജലം കൈക്കലാക്കാന്‍ ശ്രമിക്കുന്നവരുടെ കൈകള്‍ വെട്ടിമാറ്റുമെന്ന് പാകിസ്ഥാന്‍ മന്ത്രി മുസാദിക് മാലിക് പറഞ്ഞു. 2025ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 2028 ജൂണോടെ പാകിസ്ഥാനിലേക്കുള്ള സിന്ധു നദിയുടെ ഒഴുക്ക് പൂര്‍ണ്ണമായും തടയാനാകുമെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രതികരണം.

ഇന്ത്യ തങ്ങള്‍ക്ക് അവകാശപ്പെട്ട ജലവിതരണം നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്ന് മുസാദിക് മാലിക് പറഞ്ഞു. പാകിസ്ഥാന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയായാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇന്ത്യന്‍ ഭരണകൂടം പാകിസ്ഥാനിലേക്കുള്ള ജല അവകാശത്തിനുമേല്‍ ഏകപക്ഷീയമായ നിയന്ത്രണം കൈയാളുകളാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ ജലവിഹിതത്തിന്മേല്‍ അവകാശവാദം ഉന്നയിക്കുന്നവരുടെ ആ കൈകള്‍ ഞങ്ങള്‍ വെട്ടിമാറ്റുമെന്നുും ഭീഷണി മുഴക്കി.

നിലവില്‍ പാക്കിസ്ഥാന്‍ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്. 2025 ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ 1960-ലെ സിന്ധു നദീജല കരാര്‍ നിര്‍ത്തിവെച്ചത്. 26 പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്റെ പിന്തുണയുള്ള ഭീകരരാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ വിശ്വസനീയവും മാറ്റമില്ലാത്തതുമായ നടപടി സ്വീകരിക്കുന്നതുവരെ ലോകബാങ്ക് മധ്യസ്ഥത വഹിച്ച ഈ കരാര്‍ മരവിപ്പിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. സിന്ധു നദീജല വ്യവസ്ഥയിലെ ജലം പങ്കിടുന്നത് നിയന്ത്രിക്കുന്ന ഈ കരാര്‍ അനുസരിച്ച്, നദീതടത്തിലെ ഏകദേശം 80 ശതമാനം ജലവും പാകിസ്ഥാനാണ് ലഭിക്കുന്നത്. ഇത് പാകിസ്ഥാന്റെ കൃഷി, ജലസേചനം, വിപുലമായ സമ്പദ് വ്യവസ്ഥ എന്നിവയ്ക്ക് നിര്‍ണായകമാണ്. ജലമൊഴുക്കില്‍ ഉണ്ടാകുന്ന ഏതൊരു തടസ്സവും നദീവ്യവസ്ഥയെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ ഇന്ത്യയുടെ തീരുമാനത്തെ ആവര്‍ത്തിച്ച് എതിര്‍ത്തിട്ടുണ്ട്.

Pakistan threatens to cut off India’s hand if it doesn’t give water

Share Email
LATEST excelnclexrn
More Articles
Top