ഫിലാഡല്‍ഫിയ: ഓണാഘോഷത്തിനായി മാപ്പ് ഒരുങ്ങുന്നു. പൂക്കളവും സദ്യയും, സാംസ്‌കാരിക പരിപാടികളും സജീവം..ഏപ്രില്‍ 2026 ല്‍ ലിജോ പി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ചെസ്സ് -ക്യാരംസ് ടൂര്‍ണമെന്റിന്റെ വമ്പിച്ച വിജയത്തിന് ശേഷവും ,മെയ് 2026ല്‍ മില്ലി ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്‌നേഹത്തിന്റെയും ആദരവിന്റെയും നിറവില്‍ നടന്ന മദേഴ്‌സ് ഡേയുടെ ആഘോഷങ്ങള്‍ക്ക് ശേഷവും മാപ്പ് ഓണാഘോഷത്തിനായി ഒരുങ്ങുന്നു
മഹാബലിയുടെ സ്മരണ പുതുക്കി ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശമായി മാപ്പ് ഓണത്തെ വരവേല്‍ക്കാന്‍ തയാറെടുക്കുകയാണ്. ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനുമായി വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ കോഡിനേറ്റ് ചെയ്യാന്‍ സാബു സക്കറിയയും ഓണസദ്യയുടെ ഒരുക്കങ്ങള്‍ ക്രമീകരിച്ച് ലിബിന്‍ പുന്നശ്ശേരിയും നേതൃനിരയില്‍ സജീവമാണ്.
രാഷ്ട്രീയ സിനിമാരംഗത്തെ വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ഈ ഓണാഘോഷത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു എന്ന് മാപ്പ് പ്രസിഡന്റ് കൊച്ചുമോന്‍ വയലത്ത് അറിയിച്ചു . സിംഗിള്‍ ടിക്കറ്റ് 30 ഡോളര്‍, ഫാമിലി ടിക്കറ്റ് രണ്ട് അഡള്‍ട്ട്, രണ്ട് കിഡ്‌സ് 60 ഡോളര്‍ എന്ന നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്
വാര്‍ത്ത: സജു വര്‍ഗീസ് (മാപ്പ് പിആര്‍ഒ)
Preparations for Map Onam Celebration 2026 are progressing in full swing















