ലിങ്കണ്‍ മെമ്മോറിയല്‍ റിഫ്‌ളെക്ടിംഗ് പൂളില്‍ കേടുപാടകള്‍ വരുത്തിയത് മനപ്പൂര്‍വമെന്ന ആരോപണം ആവര്‍ത്തിച്ച് പ്രസിഡന്റ് ട്രംപ്; അടിത്തറയിലെ പാളികള്‍ വെട്ടിപ്പൊളിച്ചതെന്നു ട്രംപ്

ലിങ്കണ്‍ മെമ്മോറിയല്‍ റിഫ്‌ളെക്ടിംഗ് പൂളില്‍ കേടുപാടകള്‍ വരുത്തിയത് മനപ്പൂര്‍വമെന്ന ആരോപണം ആവര്‍ത്തിച്ച് പ്രസിഡന്റ് ട്രംപ്; അടിത്തറയിലെ പാളികള്‍ വെട്ടിപ്പൊളിച്ചതെന്നു ട്രംപ്

വാഷിംഗ്ടണ്‍: കോടിക്കണക്കിന് ഡോളര്‍ മുടക്കി പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തിയ വാഷിംഗ്ടണിലെ ലിങ്കണ്‍ മെമ്മോറിയല്‍ റിഫ്്‌ളെക്ടിംഗ് പൂളില്‍ ഇപ്പോള്‍ കാണുന്ന കേടുപാടുകള്‍ മനപ്പൂര്‍വം ചെയ്തതാണെന്ന ആരോപണത്തില്‍ ഉറച്ച് പ്രസിഡന്‍ഡറ് ട്രംപ്. എന്നാല്‍ ഈ ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും പുറത്തുവിടാന്‍ ട്രംപ് ഭരണകൂടം തയാറായിട്ടില്ല.മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ റിഫ് ളെക്ടിംഗ് പൂളിന്റെ അടിഭാഗത്തെ സംരക്ഷണ പാളിയില്‍ ഏകദേശം 350 അടി നീളമുള്ള വിള്ളല്‍ ആരോ ബോക്‌സ് കട്ടറോ മറ്റേതെങ്കിലും കത്തിയോ ഉപയോഗിച്ച് ഉണ്ടാക്കിയതായി ട്രംപ് ആരോപിച്ചു. താന്‍ ആ തര്‍ന്ന ഭാഗം നേരില്‍ കണ്ടതാണെന്നും ആരോ മുറിച്ചു നീക്കിയതാണ് അതെന്നും ട്രംപ് പ്രതികരിച്ചു.
ട്രംപ് ഭരണകൂടം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 16 മില്യണ്‍ ഡോളറിലധികം ചെലവഴിച്ചിരുന്നു. ഇത് ആദ്യം കണക്കാക്കിയ ചെലവിനെക്കാള്‍ ഏകദേശം 4 മില്യണ്‍ ഡോളര്‍ കൂടുതലാണ്.

നവീകരണത്തിന് പിന്നാലെ റിഫ്‌ലക്ടിംഗ് പൂളില്‍പായല്‍ വ്യാപിക്കുകയും പെയിന്റ് ഇളകിപ്പോകുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് യുണൈറ്റഡ് സ്റ്റേ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റീരിയില്‍ വക്താവ് മുമ്പ് പറഞ്ഞത്, പൂളിലേക്ക് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയ ജലവിതരണ പൈപ്പുകളിലൂടെ വന്ന അവശേഷിച്ച പായലാണ് ഇതിന് കാരണമെന്നാണ്്.
നാശനഷ്ടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ആഭ്യന്തര വകുപ്പിനെയോ നാഷ്ണല്‍ പാര്‍ക്കിനെയോ സമീപിക്കണമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ നശീകരണം നടന്നുവെന്നതിന് വ്യക്തമായ തെളിവുകളൊന്നും അദ്ദേഹം നേരിട്ട് നല്‍കിയില്ല.

ആഭ്യന്തര വകുപ്പിന്റെ പ്രസ്താവന പ്രകാരം, സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ മറ്റ് അഞ്ച് പേര്‍ക്ക് ഫെഡറല്‍ നിയമപ്രകാരം നോട്ടീസ് നല്‍കിയിട്ടുണ്ട്”പ്രസിഡന്റിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പരാമര്‍ശിച്ച സംഭവമുള്‍പ്പെടെ നശീകരണവുമായി ബന്ധപ്പെട്ട് 14 പോലീസ് റിപ്പോര്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,” പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ട്രംപ് ആദ്യമായി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പൂളിന്റെ അടിഭാഗത്തെ പാളിയില്‍ ഏകദേശം 250 അടി നീളമുള്ള ഒരു വലിയ വിള്ളല്‍ ഉണ്ടാക്കിയതായി ആരോപിച്ചത്.

എന്നാല്‍ ഇതുവരെ ആഭ്യന്തര വകുപ്പോ വൈറ്റ് ഹൗസോ ആ പാളി മുറിച്ചുവെന്നതിന് തെളിവുകള്‍ പുറത്തുവിട്ടിട്ടില്ല.

President Trump reiterates accusations that damage to Lincoln Memorial reflecting pool was intentional; Trump says foundation layers were cut away

Share Email
LATEST excelnclexrn
Top