മുഴുവന്‍ സ്ത്രീകള്‍ക്കും ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ പ്രിയദര്‍ശനി ‘സൗജന്യ യാത്ര

മുഴുവന്‍ സ്ത്രീകള്‍ക്കും ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ പ്രിയദര്‍ശനി ‘സൗജന്യ യാത്ര

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആ ര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ മുഴുവന്‍ സ്ത്രീകള്‍ക്കും സൗജന്യയാത്ര ഔദ്യോഗീകമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചു. വരുമാനവും പ്രായവും കണക്കിലെടു ക്കാതെയാണ് അനുവദിക്കുക. കെഎസ്ആ ര്‍ടിസിക്ക് ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസ മ്മേളനത്തില്‍ അറിയിച്ചു.

പ്രിയദര്‍ശിനി എന്ന പേരില്‍ ആകും പദ്ധതി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സൗജന്യമായി യാത്ര ചെയ്യാം. 800 കോടി രൂപയാണ് പ്രതിവര്‍ഷം ഇതിനായി ചെലവഴിക്കേണ്ടി വരിക. സര്‍ക്കാര്‍ ഇത് സബ്‌സീഡിയായി നല്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അദാനിയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണവും മുഖ്യമന്ത്രി നിഷേധിച്ചു.സെക്രട്ടേറിയറ്റിലേയ്ക്കുള്ള മാധ്യമങ്ങളുടെ പ്രവേശനത്തിനു വിലക്ക് ഏല്പിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുനപരിശോ ധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Priyadarshini to offer free travel on KSRTC for all women from June 15

Share Email
LATEST excelnclexrn
More Articles
Top