ഷാനിമോള്‍ ഉസ്മാന്‍ നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍

ഷാനിമോള്‍ ഉസ്മാന്‍ നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: കേരളാ നിയമസഭാ ഡപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു. ഇന്നു നിയമസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 99 വോട്ടുകള്‍ നേടിയാണ് ഷാനിമോള്‍ വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ഥി സിപിഐയിലെ മുഹമ്മദ് മുഹ്‌സിനു 34 വോട്ടുകളാണ് ലഭിച്ചത്. ബിജെപി വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.102 അംഗങ്ങളള യുഡിഎഫില്‍ നിന്നും രണ്ടുപേര്‍ ഇന്ന് സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ല. .

സ്പീക്കര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെ 99 പേരുടെ വോട്ടാണ് ഷാനിമോള്‍ക്ക് ലഭിച്ചത്. ഇടതു പക്ഷത്തു നിന്നും ഇന്ന് ഒരാള്‍ സഭയിലെത്തിയിരുന്നില്ല. ഇതോടെ ഇടതു പക്ഷത്തിന് 34 വോട്ടുകളാണ് ലഭിച്ചത്. മൂന്നു അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പില്‍ നി്ന്നും വിട്ടു നിന്നു. ആലപ്പുഴ അരൂരില്‍ നിന്നാണ് ഷാനിമോള്‍ നിയമസഭയിലേക്ക് വിജയിച്ചത്. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് നിയമസഭാ ഡപ്യൂട്ടി സ്്പീക്കറായി ഒരു വനിത എത്തുന്നത്.

Shanimol Usman Deputy Speaker of the Legislative Assembly

Share Email
LATEST excelnclexrn
More Articles
Top