തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗില്ല സ്ഥിരീകരിച്ച് മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പത്രസമ്മേള നത്തില്‍ അറിയിച്ചതാണ് ഇക്കാര്യം
. ജനുവരി മുതല്‍ സംസ്ഥാനത്ത് 146 ഷിഗില്ല കെസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 70 ഷിഗില്ല കേസുകള്‍ സ്ഥിരീകരിക്കുകയും അഞ്ചു മരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു. പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈപ്പവര്‍ കമ്മിറ്റികള്‍ രൂപീകരിക്കും. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രദമായിരുന്നില്ലെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് പല തരത്തിലുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിനെതിരേ വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത്. ഇതിനിടെയാണ് നിര്‍ണായകമായ പത്രസമ്മേളനവുമയാി ആരോഗ്യമന്ത്രി രംഗത്തു വന്നത്.
Shigella confirmed deaths in the state rise to five; 146 people infected since January















