കൊച്ചിയില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച കപ്പലിനു തീപിടിച്ചു

കൊച്ചിയില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച കപ്പലിനു തീപിടിച്ചു

കൊച്ചി: വിദേശത്തു നിന്നും അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിനു തീ പിടിച്ചു. കൊച്ചി വൈപ്പിനിലെഷിപ്പ്‌യാര്‍ഡില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച കപ്പലിനാണ് തീപിടിച്ചത്. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്സ് ശ്രമം തുടരുന്നു. പുലര്‍ച്ചെ കപ്പലിന്റെ മുകള്‍ഭാഗത്തു നിന്നും തീ ഉയരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചു.

കപ്പലിന്റെ മുകള്‍ ഭാഗത്ത് തീ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. എങ്ങനെയാണ് തീപടര്‍ന്നതെന്നതില്‍ വ്യക്തതയില്ല. സമീപത്ത് അറ്റകുറ്റപ്പണിക്കെത്തിച്ച നിരവധി ബോട്ടുകളും കപ്പലുകളും ഉള്ളതിനാല്‍ തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയര്‍ ഫോഴ്സ്.

Ship caught fire after being taken for repairs in Kochi

Share Email
Top