മെക്സിക്കൻ തിരമാലയ്ക്കു മുന്നിൽ ദക്ഷിണാഫ്രിക്ക തകർന്നു : ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയ്ക്ക് ജയം 

മെക്സിക്കൻ തിരമാലയ്ക്കു മുന്നിൽ ദക്ഷിണാഫ്രിക്ക തകർന്നു : ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയ്ക്ക് ജയം 

മെക്സിക്കോ സിറ്റി:  മെക്സിക്കൻ കൽപന്തുകളിക്കാരുടെ ആർത്തവച്ചു വരുന്ന തിരമാലകൾക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ പടയ്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല  2026 ലോകകപ്പിലെ ആദ്യ മത്സരത്തിൽ കാൽപന്തു കളിയുടെ സകല മാസ്മരികതയും കാഴ്ചവെച്ച്   മിന്നും ജയം സ്വന്തമാക്കി ആതിഥേയരായ മെക്സിക്കോ. പ്രഥമ മത്സരത്തിൽ  ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം തകർത്തത്.

മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്സിക്കോ പിന്നീട് റൗൾ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കൻ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്സിക്കോയ്ക്കായി ആദ്യ ഗോൾ നേടിയത്. ഗോൾ കീപ്പര്‍ നൽകിയ പന്ത് നിയന്ത്രിക്കുന്നതിൽ  ദക്ഷിണാഫ്രിക്കയുടെ പ്രതിരോധ നിര താരത്തിന് കഴിയാതെ വന്നതോടെ മെക്സിക്കോ ആദ്യ പ്രഹരം ഏൽപ്പിച്ചു.

തുടർന്ന് 67-ാം മിനിറ്റിൽ റൗൾ ജിമെനെസ്  മെക്സിക്കോയുടെ രണ്ടാം ഗോൾ സ്വന്തമാക്കി  ഉയർത്തി. തുടക്കം മുതൽ മെക്സിക്കൻ വേലിയേറ്റം ആയിരുന്നു  42-ാം മിനിറ്റിൽ മെക്സിക്കോയ്ക്ക് ലഭിച്ച തുടർച്ചയായ രണ്ട് മികച്ച ഗോൾ അവസരങ്ങൾ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവൻ വില്യംസ്  തടഞ്ഞത് ആഫ്രിക്കൻ ടീമിന് ആശ്വാസ നിമിഷങ്ങൾ സമ്മാനിച്ചു.

 പരുക്കൻ അടവുകളാണ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. ഒടുവിൽ രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി 49-ാം മിനിറ്റിൽ സ്ഫെഫെലോ സിതോളിന് റെഡ് കാർഡ് ലഭിച്ചു. മെക്സിക്കോ താരം ബ്രയാൻ ഗുട്ടറസിനെ വീഴ്ത്തിയതിനാണ് റഫറി സിതോളിനെ പുറത്താക്കിയത്. 84-ാം മിനിറ്റിൽ റഫറിക്ക് അടുത്ത ചുവപ്പ് കാർഡും പുറത്തെടുക്കേണ്ടി വന്നു. ഇത്തവണ ദക്ഷിണാഫ്രിക്കയുടെ തെംബ സ്വാനെയ്ക്കാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കളി അവസാനിക്കാൻ പോകുന്നു വെന്ന ഘട്ടത്തിലാണ് മെക്സിക്കോ താരം അനാവശ്യമായ ഫൗൾ പുറത്തെടുത്തത്. ആശ്വാസ ഗോൾ കണ്ടെത്താനായി ആവുംവിധം ശ്രമിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കൻ താരത്തിന് നേർക്ക് സെസാർ മോണ്ടസ് ഫൗൾ ചെയ്തു 

South Africa collapses in the face of a Mexican wave: Mexico wins in the World Cup opening match

Share Email
LATEST excelnclexrn
More Articles
Top