തിരുവനന്തപുരം: പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍. സെക്രട്ടേറിയറ്റില്‍ വിവിധ വകുപ്പ് സെക്രട്ടറിമാരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സെക്രെട്ടേറിയറ്റിലെ പൊതുവായ പ്രശ്‌നങ്ങളും വിവിധ വകുപ്പുകളിലെ പ്രശ്‌നങ്ങളും മുഖ്യമന്ത്രി അവലോകനം ചെയ്തു. സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള നിര്‍ദ്ദേശങ്ങളും സെക്രട്ടറിമാര്‍ സമര്‍പ്പിച്ചു..
എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വകുപ്പുകളുടെ ഫയല്‍ നീക്കം കാര്യക്ഷമമാക്കാനും നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Steps will be taken to complete projects in a timely manner: Chief Minister















